കാസർകോട് ∙ കാൽനട യാത്രികർക്ക് സർവീസ് റോഡിലിറങ്ങി ഓടാതെ ബസിൽ കയറാൻ കഴിയാത്ത അവസ്ഥയാണ് വിദ്യാനഗറിൽ.
വിദ്യാനഗർ അടിപ്പാതയ്ക്കു സമീപം ഗവ.കോളജ് ഭാഗത്തേക്ക് പോകുന്ന വഴിയിൽ നടപ്പാത തടഞ്ഞാണ് വൈദ്യുത ട്രാൻസ്ഫോമർ ഉൾപ്പെടെ സ്ഥാപിച്ചിട്ടുള്ളത്. ചുറ്റും മതിൽ കെട്ടി നടപ്പാത അടച്ചു.
പിന്നിൽ സർക്കാർ സ്ഥലം ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ കാൽനടയാത്രക്കാരുടെ സുരക്ഷ അവഗണിച്ചു ആണ് നടപ്പാത നിഷേധിച്ചത് എന്ന പരാതിയാണ് ഉയരുന്നത്.
അങ്ങോട്ടും ഇങ്ങോട്ടും എന്ന നിലയിൽ ടൂ വേ സംവിധാനം ഏർപ്പെടുത്തിയ സർവീസ് റോഡിൽ ഇറങ്ങി വേണം ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് പോകാൻ.
ഇതിനിടയിൽ വാഹനങ്ങളുടെ കുരുക്കിൽ പെട്ടാൽ കുടുങ്ങിയത് തന്നെ. ബസിൽ നിന്നു ഇറങ്ങിയവരും ബസിൽ കയറാൻ പോകുന്നവരും നടപ്പാത ഇല്ലാത്ത കാരണം സർവീസ് റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോൾ എന്നും സുരക്ഷാ ഭീതിയിൽ തന്നെ.
സർവീസ് റോഡിനു വീതി കുറഞ്ഞാൽ ഇതാണ് അനുഭവം എന്ന മുന്നറിയിപ്പ് പ്രത്യക്ഷത്തിൽ നൽകുകയാണു ദേശീയപാത അതോറിറ്റി അധികൃതർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

