ആലപ്പുഴ ∙ ജില്ലയിൽ സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവരശേഖരണവും ഡിജിറ്റൈസേഷനും (വിവരങ്ങൾ ഓൺലൈനായി അപ്ലോഡ് ചെയ്യൽ) പൂർത്തിയാക്കുന്ന സംസ്ഥാനത്തെ ആദ്യ വില്ലേജായി നെടുമുടി.
ഇന്നലെ ഉച്ചയോടെയാണു കുട്ടനാട് താലൂക്കിലെ നെടുമുടി വില്ലേജിലെ 13 ബൂത്തുകളിലെയും മുഴുവൻ വോട്ടർമാരുടെയും എന്യൂമറേഷൻ ഫോമുകളും ശേഖരിച്ച് അപ്ലോഡ് ചെയ്തത്. ജില്ലയിൽ ആകെ 80 ശതമാനത്തോളം എന്യൂമറേഷൻ ഫോമുകളാണ് ഇതുവരെ തിരികെ ശേഖരിച്ചത്. 75% അപ്ലോഡ് ചെയ്തു. ഇന്നു ഞായറും 4നു ചക്കുളത്തുകാവ് പൊങ്കാലയും കാരണം അവധി ഉണ്ടെങ്കിലും ഈ ദിവസങ്ങളിൽ തിരഞ്ഞെടുപ്പുമായും എസ്ഐആറുമായും ബന്ധപ്പെട്ട
ഓഫിസുകൾ പ്രവർത്തിക്കുമെന്നു തിരഞ്ഞെടുപ്പ് വിഭാഗം ഡപ്യൂട്ടി കലക്ടർ എസ്.ബിജു പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

