കോയമ്പത്തൂർ ∙ ജില്ലാ റവന്യു ഓഫിസർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന ഹൗസിങ് ബോർഡ് കോളനിയിൽ 13 വീടുകളിൽ കവർച്ച നടത്തിയ യുപി സംഘത്തെ സിറ്റി പൊലീസ് പിടികൂടി. മജിത്പുര സ്വദേശി ഇർഫാൻ (45), മൊറാലൂർ ഖാജിവാല സ്വദേശി കല്ലു ആരിഫ് (60), ഖാസിപ്പൂർ സ്വദേശി ആസിഫ് (48) എന്നിവരെ കാലിൽ വെടിവച്ചാണു കൗണ്ടംപാളയം പൊലീസ് പിടികൂടിയത്.വെള്ളിയാഴ്ച കൗണ്ടംപാളയത്തു ഹൗസിങ് ബോർഡിന്റെ പാർപ്പിട
സമുച്ചയത്തിലേക്ക് ഓട്ടോയിലെത്തിയ പ്രതികൾ രാവിലെ 11നും ഉച്ചയ്ക്കു രണ്ടിനും ഇടയിലായി പൂട്ടിക്കിടന്ന 13 വീടുകളിൽ കവർച്ച നടത്തിയെന്നു പൊലീസ് പറയുന്നു. ആഭരണങ്ങളും പണവുമായി പ്രതികൾ പോയശേഷമാണു വിവരം പുറത്തറിഞ്ഞത്.
കൗണ്ടംപാളയം ഇൻസ്പെക്ടർ വെട്രി സെൽവി നടത്തിയ പരിശോധനയിൽ സിസിടിവി ദൃശ്യങ്ങളിൽ നിന്നു പ്രതികളെത്തിയ ഓട്ടോറിക്ഷ തിരിച്ചറിഞ്ഞു.
തിരുനഗർ കോളനിയിലെ താമസക്കാരാണു പ്രതികളെന്നും കണ്ടെത്തി. തുടർന്ന്, ശനിയാഴ്ച പുലർച്ചെ പൊലീസ് വീട് വളഞ്ഞു.പ്രതികളെ പിടികൂടാനുള്ള ശ്രമത്തിൽ ഹെഡ്കോൺസ്റ്റബിൾ പാർഥിപന്റെ ഇടതുകൈയിൽ ആയുധം കൊണ്ടുള്ള പരുക്കേറ്റതോടെ മൂന്നു പേരുടെയും വലതുകാലിൽ വെടിവച്ചു വീഴ്ത്തുകയായിരുന്നു.
പ്രതികളെയും പൊലീസുകാരനെയും കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതര സംസ്ഥാനക്കാരായ പാത്രവിൽപനക്കാർ താമസിച്ചിരുന്ന വീട്ടിൽ തുണി വിൽപനക്കാരാണെന്നു പറഞ്ഞാണു രണ്ടുദിവസം മുൻപു മൂന്നു പ്രതികളും താമസം തുടങ്ങിയതെന്നു പൊലീസ് കമ്മിഷണർ എ.ശരവണസുന്ദർ പറഞ്ഞു. വീട്ടിലുണ്ടായിരുന്ന പാത്രവിൽപനക്കാരായ 12 പേരെയും ഓട്ടോറിക്ഷ ഡ്രൈവറെയും ചോദ്യംചെയ്തുവരികയാണ്.പ്രതികളിൽ നിന്ന് 42 പവൻ ആഭരണങ്ങൾ, 500 ഗ്രാം വെള്ളി സാധനങ്ങൾ, ഒന്നര ലക്ഷം രൂപ തുടങ്ങിയവ വീണ്ടെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

