അമ്പലപ്പുഴ ∙ ഗവ.മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ചു കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളജിൽ ഡോക്ടർമാർ ഒപി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.
എംബിബിഎസ്, പിജി ക്ലാസുകൾ മുടങ്ങി. ഒപിയിൽ രോഗികൾ കുറവായിരുന്നു.
സമരം അറിയാതെ എത്തിയ രോഗികൾ വലഞ്ഞു. പിജി വിദ്യാർഥികളും ഹൗസ് സർജൻമാരും രോഗികളെ പരിശോധിച്ചു.
കിടത്തിച്ചികിത്സയിലുള്ള രോഗികളുടെ ചികിത്സയും അടിയന്തര സേവനങ്ങളും നടന്നു.
ധർണ ചാപ്റ്റർ സെക്രട്ടറി ഡോ.ജംഷദ് ഉദ്ഘാടനം ചെയ്തു.ഒപി ബഹിഷ്കരണം അവസാനിച്ചെങ്കിലും ചട്ടപ്പടി സമരവും നിസ്സഹകരണ സമരവും തുടരുമെന്നു ഭാരവാഹികൾ അറിയിച്ചു. ചട്ടപ്പടി സമരത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡുകൾ നാളെ മുതൽ ബഹിഷ്കരിക്കും. സംസ്ഥാന ജീവനക്കാർക്ക് ശമ്പള കുടിശിക നൽകിയിട്ടും, മെഡിക്കൽ കോളജ് ഡോക്ടർമാരെ അവഗണിച്ചതായി അസോസിയേഷൻ ആരോപിച്ചു.
നിവേദനം നൽകിയിട്ടും ചർച്ച നടത്താൻ പോലും സർക്കാർ തയാറായില്ലെന്ന് ഡോക്ടർമാർ പറയുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

