കോഴിക്കോട്∙ സഹോദരികളായ വിദ്യാർഥികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബസ് ഇടിച്ച് ഒരാൾ മരിച്ചു. പുതിയാപ്പ പള്ളിപ്പറമ്പ് പണ്ടാരക്കണ്ടി ലൈജുവിന്റെ മകൾ ശിവനന്ദ(15) ആണ് മരിച്ചത്.
സ്കൂട്ടർ ഓടിച്ച സഹോദരി പി.ശിവാനി(18) ഗുരുതരമായി പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ ഉച്ചയ്ക്ക് 1.45ന് കോഴിക്കോട്-കണ്ണൂർ ദേശീയപാതയിൽ പുതിയനിരത്ത് കേരള ബാങ്കിനു സമീപത്താണ് അപകടം.
പുതിയാപ്പയിൽ നിന്നു കണ്ണൂർ റോഡിലേക്ക് പ്രവേശിച്ച സ്കൂട്ടറിൽ തലശ്ശേരിയിൽ നിന്നു കോഴിക്കോട്ടേക്കു വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിനടിയിലായ സ്കൂട്ടർ നൂറു മീറ്ററോളം റോഡിലൂടെ വലിച്ചു കൊണ്ടുപോയി.
ബസിനടിയിലായ ഇരുവരെയും നാട്ടുകാർ 10 മിനിറ്റോളം രക്ഷാപ്രവർത്തനം നടത്തി കാരപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവനന്ദയുടെ ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിനിടയാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവറെ പ്രകോപിതരായ നാട്ടുകാർ ബസ് അമിതവേഗത്തിൽ ആയിരുന്നു എന്ന് ആരോപിച്ച് കയ്യേറ്റം ചെയ്തു. ഇയാൾ ഓടി രക്ഷപ്പെട്ടു.
ബസ് ഡ്രൈവർക്കെതിരെ എലത്തൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. പുതിയാപ്പ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ശിവനന്ദ. അച്ഛൻ ലൈജു മത്സ്യത്തൊഴിലാളിയാണ്.
അമ്മ: ശ്രുതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

