മലയാലപ്പുഴ
മലനിരകളുടെ നാട്. മലയും ആലും പുഴയും ചേർന്ന പദം മലയാലപ്പുഴയായി.
കല്ലാറും അച്ചൻകോവിലാറും അതിരുകളിൽ. യുഡിഎഫ് പതിവായി വിജയിച്ചിരുന്ന ഡിവിഷനാണ് മലയാലപ്പുഴ.
കഴിഞ്ഞ തവണ എൽഡിഎഫ് വിജയം നേടി. മലയാലപ്പുഴ, തണ്ണിത്തോട്, മൈലപ്ര പഞ്ചായത്തുകളും അരുവാപ്പുലം പഞ്ചായത്തിലെ 4 വാർഡും കോന്നി പഞ്ചായത്തിലെ 6 വാർഡും ചേരുന്നതാണ് ഡിവിഷൻ.
എം.വി.അമ്പിളി (യുഡിഎഫ്)
കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാണ്.
2015–20 കാലയളവിൽ തണ്ണിത്തോട് പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. 16 വർഷം തേക്കുതോട് എബനേസർ ഇംഗ്ലിഷ് മീഡിയം യുപി സ്കൂൾ അധ്യാപികയായിരുന്നു.
മഹിളാ കോൺഗ്രസ് തണ്ണിത്തോട് ബ്ലോക് പ്രസിഡന്റ്, കോൺഗ്രസ് തണ്ണിത്തോട് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിക്കുന്നു. ഭർത്താവ്്: അനിൽ കുമാർ.
രേഷ്മ മറിയം റോയി (എൽഡിഎഫ്)
അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റാണ്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റ് എന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു.
മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി നേട്ടം അരുവാപ്പുലത്തിന് ലഭിച്ചു. സിപിഎം അരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ്. നിലവിൽ ഇന്ദിരാഗാന്ധി ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എംബിഎ വിദ്യാർഥിനി.
ഭർത്താവ്: വർഗീസ് ബേബി. നന്ദിനി സുധീർ (എൻഡിഎ)
അധ്യാപികയായിരുന്നു.
ബിജെപി പഞ്ചായത്ത് സെക്രട്ടറി, ബാലഗോകുലം ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സ്വയംസംരംഭകയാണ്.
തിരുവല്ല ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയുടെ മാനേജിങ് ഡയറക്ടർമാരിൽ ഒരാൾ. എസ്എൻഡിപി മലയാലപ്പുഴ താഴം ശാഖാ വൈസ്പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.
ഭർത്താവ്: സുധീർനാഥ്.
ഇലന്തൂർ
യുഡിഎഫിന്റെ ഉറച്ച കോട്ട എന്ന അവകാശപ്പെടുമെങ്കിലും കഴിഞ്ഞ തവണ വിജയിക്കാൻ കഴിയാതെ പോയ സീറ്റ് തിരിച്ചു പിടിക്കാനാണ് യുഡിഎഫിന്റെ ശ്രമം.
എൽഡിഎഫ് വിജയത്തുടർച്ചയ്ക്ക് ശ്രമിക്കുമ്പോൾ കരുത്തുതെളിയിക്കുകയാണ് എൻഡിഎയുടെ ലക്ഷ്യം. കോഴഞ്ചേരി പഞ്ചായത്തിലെ 10, 11, 12 വാർഡുകളും നാരങ്ങാനം പഞ്ചായത്തിലെ രണ്ട്, മൂന്ന്, നാല്, 11, 12, 13, 14 വാർഡുകളും, ഓമല്ലൂർ പഞ്ചായത്തിലെ ഒന്ന്, രണ്ട് വാർഡുകളും മല്ലപ്പുഴശേരി പഞ്ചായത്തും ഇലന്തൂർ പഞ്ചായത്തും ചെന്നീർക്കരയും ചേരുന്നതാണ് ഇലന്തൂർ ജില്ലാപഞ്ചായത്ത് ഡിവിഷൻ.
സ്റ്റെല്ല തോമസ് (യുഡിഎഫ്)
കെഎസ്യുവിലൂടെ പൊതു പ്രവർത്തന രംഗത്തെത്തി. കോഴഞ്ചേരി പഞ്ചായത്തംഗം, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
നിലവിൽ വൈഡബ്ല്യുസിഎ സംസ്ഥാന ജനറൽ കൺവീനർ. കോഴഞ്ചേരി സ്വദേശിയാണ്.
റ്റിറ്റി ആനി ജോർജ് (എൽഡിഎഫ്)
1984-ൽ കോഴഞ്ചേരി സെൻ്റ് തോമസ് കോളജിൽ എസ്എഫ്ഐ പാനലിൽ വൈസ്ചെയർപഴ്സൺ ആയി വിജയിച്ചു.
ചെങ്ങന്നൂർ ആർഡിഒ ആയി വിരമിച്ചു. ആറന്മുള, മല്ലപ്പുഴശ്ശേരി പഞ്ചായത്തുകളിൽ വില്ലേജ് ഓഫീസർ, ഭരണ പരിഷ്കാര കമ്മിഷൻ ഡെ പ്യൂട്ടി കലക്ടർ, കൊല്ലം എഡിഎം എന്നീ നിലകളിലും പ്രവർത്തി ച്ചു.
നാരങ്ങാനം സ്വദേശിയാണ്. രമണി വാസുക്കുട്ടൻ (എൻഡിഎ)
ബിജെപി പഞ്ചായത്ത് സെക്രട്ടറി, മണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി, മൂന്ന് തവണ സം സ്ഥാന സമിതി അംഗം.
നിലവിൽ ബിജെപി ജില്ലാ വൈസ് പ്രസിഡന്റ്. കോഴഞ്ചേരി തെക്കേമല സ്വദേശിയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

