ആലത്തൂർ ∙ പാലക്കാട് ജില്ലാ സ്കൂൾ കലോത്സവത്തിന് ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളുടെ ചിത്രരചന, കഥാ, കവിതാ രചന, കാർട്ടൂൺ, ഉപന്യാസം തുടങ്ങിയ സ്റ്റേജിതര മത്സരങ്ങളാണ് ഇന്നലെ നടന്നത്.
രാവിലെ ഒൻപതോടെ തുടങ്ങിയ മത്സരങ്ങളിൽ 63 ഇനങ്ങളിലായി 700 വിദ്യാർഥികളാണ് പങ്കെടുത്തത്. സ്റ്റേജിതര മത്സരങ്ങൾ ഇന്നലെ സമാപിച്ചു.
നാളെ 4ന് പ്രധാനവേദിയായ എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിൽ കലക്ടർ എം.എസ്.മാധവിക്കുട്ടി കലോത്സവം ഉദ്ഘാടനം ചെയ്യും. 17 വേദികളിലായി 325 ഇനങ്ങളിൽ 7000 പ്രതിഭകൾ മാറ്റുരയ്ക്കും.
നാളെ 9ന് പ്രധാന വേദിയായ എഎസ്എംഎം ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിന്റെ കോൽക്കളി അരങ്ങേറും.
വിവിധ വേദികളിലായി മോണോ ആക്ട്, സ്കിറ്റ്, നാടകം, മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, മാപ്പിളപ്പാട്ട്, സംഘനൃത്തം, മിമിക്രി, ചവിട്ടുനാടകം തുടങ്ങിയ മത്സരങ്ങളാണ് നാളെ നടക്കുക. കലോത്സവം 4ന് സമാപിക്കും.
∙
വേദികൾ
എഎസ്എംഎം എച്ച്എസ്എസ്, ആലത്തൂർ ജിജിഎച്ച്എസ്എസ്, ആലത്തൂർ മദ്രസ ഹാൾ, മാപ്പിള സ്കൂൾ, ജമാഅത്തെ പള്ളി ഓഡിറ്റോറിയം, ബിഎസ്എസ് ഗുരുകുലം, ഹോളിഫാമിലി സ്കൂൾ, ഐസിഎസ് ഓഡിറ്റോറിയം, പുതിയങ്കം ജിയുപിഎസ്, എ ഫോർ ഓഡിറ്റോറിയം, ചിറ്റിലഞ്ചേരി എംഎൻകെഎം എച്ച്എസ്എസ്.
സബ്ജില്ല പോയിന്റ് നില
തൃത്താല– 50
മണ്ണാർക്കാട്– 50
ഷൊർണൂർ– 48
ആലത്തൂർ– 48
ഒറ്റപ്പാലം– 46
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

