കാഞ്ഞാണി ∙ ബസ് സ്റ്റാൻഡിലെ ബസ് ട്രാക്കിലൂടെ വന്ന കാറും സ്വകാര്യബസും കൂട്ടിയിടിച്ചു. ആർക്കും പരുക്കില്ല.
കാറിന് കേട് പറ്റി. ഇന്നലെ ഉച്ചയ്ക്ക് 12.30 നായിരുന്നു അപകടം.
ബസ് സ്റ്റാൻഡിനുള്ളിൽ യാത്രക്കാരെ കയറ്റാൻ വന്ന വഴിനടയ്ക്കൽ ബസും കാറുമാണ് ഇടിച്ചത്.
നിയമം ലംഘിച്ച് മറ്റു വാഹനങ്ങൾ ബസ് സ്റ്റാൻഡിലൂടെ ക്രോസ് ചെയ്യുന്നത് പലപ്പോഴും അപകടമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ മാസം സ്റ്റാൻഡിൽ വച്ച് ബസിടിച്ച് ഒരാൾ മരിച്ചിരുന്നു.
നേരത്തെ സ്റ്റാൻഡിൽ മറ്റു വാഹനങ്ങൾ തട്ടി യാത്രക്കാർക്ക് പരുക്കേറ്റിരുന്നു.
സ്റ്റാൻഡിന്റെ കിഴക്കേ കവാടത്തിൽ സ്ഥാപിച്ച നോ–എൻട്രി ബോർഡ് തട്ടിമറിച്ചിട്ടും ഈ ബോർഡിൽ ചാരിവച്ചും രാഷ്ട്രീയ പാർട്ടികളും സംഘടനകളും അവരുടെ ബോർഡുകൾ വയ്ക്കുന്നതിനാൽ നോ എൻട്രി ബോർഡ് കാണാതെയാണ് വാഹനങ്ങൾ സ്റ്റാൻഡിലൂടെ ക്രോസ് ചെയ്യാൻ കാരണമാകുന്നത്.
ഏതാനും ദിവസം മുൻപ് അന്തിക്കാട് പൊലീസ് വിളിച്ച് ചേർത്ത ജനമൈത്രി പൊലീസ് യോഗത്തിൽ ഇത്തരം നിയമം ലംഘിക്കുന്നവരിൽ നിന്ന് പിഴ ഈടക്കുകയോ മറ്റു നടപടികൾ സ്വീകരിക്കുകയോ വേണമെന്ന് ആവശ്യമുയർന്നിരുന്നു.
തിരഞ്ഞെടുപ്പ് സംബന്ധമായ ഒരു ബോർഡ് നിയമം ലംഘിച്ച് പൊതു സ്ഥലത്ത് വച്ചാൽ അവരിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചട്ടം. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

