നീലേശ്വരം ∙ പള്ളിക്കര കേണമംഗലം കഴകം കളിയാട്ടം ഡിസംബർ 1, 2 തീയതികളിൽ നടക്കും. 1ന് വൈകിട്ട് 5.45ന് ദീപാരാധന, 8.30ന് തിടങ്ങൽ.
തുടർന്ന് പൂരക്കളി അക്കാദമി അവാർഡ് നേതാവ് കാനക്കീൽ കമലാക്ഷൻ പണിക്കരെ ആദരിക്കൽ, തെക്കടവൻ രാഘവൻ എൻഡോവ്മെന്റ് വിതരണം, പ്രാദേശിക കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ. രാത്രി തൂവക്കാരൻ വെള്ളാട്ടം, പുലിയൂർ കണ്ണൻ വെള്ളാട്ടം, കാലിച്ചാൻ തെയ്യത്തിന്റെയും വിവിധ തോറ്റങ്ങളുടെയും പുറപ്പാട്.
2ന് രാവിലെ മുതൽ പുലിയൂർ കണ്ണൻ, പുതിയ ഭഗവതി, ചെറളത്തു ഭഗവതി, രക്ത ചാമുണ്ഡി, പടാർകുളങ്ങര ഭഗവതി, പുലിയൂർ കാളി, വിഷ്ണുമൂർത്തി തെയ്യങ്ങളും അരങ്ങിലെത്തും.
ചാമുണ്ടേശ്വരി ക്ഷേത്രത്തിൽ ഉടയിലിടൽ ചടങ്ങ്
നീലേശ്വരം∙ കരുവാച്ചേരി പതിക്കാൽ ചാമുണ്ടേശ്വരി ക്ഷേത്രത്തിലെ കളിയാട്ടത്തിന്റെ ഭാഗമായി ഉടയിലിടൽ ചടങ്ങ് നടത്തി. സന്താനലബ്ധിക്കായി ക്ഷേത്ര ന ടയിൽ പ്രാർഥിച്ച് അനുഗ്രഹീതരായ കുട്ടികളെയാണ് ഉത്സവ ദിനത്തിൽ ഉടയിലിടൽ വഴിപാട് നടത്തുന്നത്. ഇത്തവണ 40 ഓളം കുട്ടികളെയാണ് ഇത്തരത്തിൽ വഴിപാട് നടത്തിയത്.ചാമുണ്ഡേശ്വരി, ഗുളികൻ, ഭഗവതി, തൊണ്ടച്ചൻ എന്നീ ദൈവങ്ങളുടെ സാന്നിധ്യത്തിലാണ ഈ ചടങ്ങ് നടക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

