കാഞ്ഞങ്ങാട് ∙ മുട്ടുന്തല മഖാം ഉറൂസ് ഡിസംബർ 2 മുതൽ 10 വരെ നടക്കും. ഡിസംബർ 2ന് വൈകിട്ട് കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസിയും സമസ്ത പ്രസിഡന്റുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും.
മുട്ടുന്തല ജുമാ മസ്ജിദ് ഖത്തീബ് മസ്ഊദ് ഫൈസി പ്രഭാഷണം നടത്തും. തുടർന്നു മെഗാ ദഫ് മത്സരം നടക്കും.
3ന് രാത്രി 8ന് ഹിജ്റ ചരിത്ര പഠന ദൃശ്യാവിഷ്കാരം ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലത്തിന്റെ നേതൃത്വത്തിൽ നടക്കും.
4ന് വൈകിട്ട് തവസ്സുൽ ബൈത് ദുആ മജ്ലിസിന് കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി നേതൃത്വം നൽകും.
തുടർന്നു ഡോ. ബഷീർ അഹമ്മദ് ബുർഹാനി ഇസ്ലാമിക കഥാപ്രസംഗം അവതരിപ്പിക്കും.
5ന് വൈകിട്ട് ത്വാഹാ തങ്ങൾ, സുഹൈൽ ഫൈസി കൂരാട്, നാസിഫ് കോഴിക്കോട്, ഷഹീൻ ബാബു, മുഈനുദ്ദീൻ ബെംഗളൂരു, ഖാജ ഹുസൈൻ ദാരിമി വയനാട്, സുനീർ പാറാൽ എന്നിവർ ഇഷ്ഖ് മജ്ലിസിന് നേതൃത്വം നൽകും. 6ന് രാത്രി 8ന് ഇ.പി.അബൂബക്കർ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.
7ന് മജ്ലിസുന്നൂർ, രാത്രി 8ന് വലിയുദ്ദീൻ ഫൈസി വാഴക്കാടിന്റെ പ്രഭാഷണം. 8ന് രാത്രി കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യ പ്രഭാഷണം നടത്തും.
9ന് രാത്രി 8ന് സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.
സമാപന ദിവസമായ 10ന് വൈകിട്ട് 3ന് ഒളവണ്ണ അബൂബക്കർ ദാരിമി ഉസ്താദിന്റെ നേതൃത്വത്തിൽ ആത്മീയ സദസ്സും മൗലീദ് പാരായണവും കുട്ടുപ്രാർഥനയും മധുര കഞ്ഞി വിതരണവും നടക്കും.
തുടർന്ന് അന്നദാനത്തോടെ ഈ വർഷത്തെ ഉറൂസിന് സമാപനം കുറിക്കുമെന്ന് സൺലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി, റഷീദ് മുട്ടുന്തല, ബദറുദ്ദീൻ സൺ ലൈറ്റ്, ലത്തീഫ് റഹ്മത്ത്, ഇർഷാദ് സൺ ലൈറ്റ്, ഫാറൂഖ് സൂപ്പർ, ജാഫർ ദീനാർ, പി.പി.ഇല്യാസ്, റഷീദ് ദീനാർ, മുഷ്താഖ് അഹമ്മദ്, റഷീദ് കണ്ടത്തിൽ, ഉസ്മാൻ പാറപ്പള്ളി എന്നിവർ അറിയിച്ചു. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

