പഴയങ്ങാടി ∙ പിലാത്തറ– പഴയങ്ങാടി സംസ്ഥാന പാതയിൽ എരിപുരം മുതൽ പഴയങ്ങാടി വരെ ഡിവൈഡർ സ്ഥാപിച്ചത് മൂലം പഴയങ്ങാടിയിലെ വ്യാപാര മേഖലയ്ക്ക് മാന്ദ്യം സംഭവിച്ചു എന്നാരോപിച്ചും ബന്ധപ്പെട്ട അധികൃതർ ഡിവൈഡർ പ്രശ്നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് 2ന് പഴയങ്ങാടിയിൽ കടകളടച്ച് പണിമുടക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി പഴയങ്ങാടി യൂണിറ്റ് പ്രസിഡന്റ് പി.വി.അബ്ദുല്ല, വൈസ് പ്രസിഡന്റ് പി.കെ.ഹംസ, ജനറൽ സെക്രട്ടറി ഇ.പി.പ്രമോദ്,ട്രഷറർ പി.വി.അബ്ദുൽ ഷുക്കൂർ, പ്രവർത്തക സമിതി അംഗം എം.സുനിൽകുമാർ എന്നിവർ അറിയിച്ചു.
മാസങ്ങൾക്ക് മുൻപ് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ച ഡിവൈഡറുകൾ ലക്ഷ്യം കണ്ടില്ലെന്നും ഗതാഗത കുരുക്ക് വർധിക്കുകയാണ് ഉണ്ടായത് എന്നും .ഇത് വ്യാപാര മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്.
അനുബന്ധതൊഴിലാളികൾക്കും വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. കൂടാതെ പഴയങ്ങാടി റെയിൽവേ അടിപ്പാതയിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ വേണ്ടി വാഗ്ദാനങ്ങൾക്കപ്പുറം യാതൊരു നടപടി സ്വീകരിക്കാത്തതിലും വ്യാപാരികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്.
അതുകൊണ്ട് വ്യാപാരികളുടെ അസ്ഥിത്വം തകർക്കുന്ന നടപടി അവസാനിപ്പിക്കണെമെന്നും അധികൃതർ കാണിക്കുന്ന നിസംഗതക്കെതിരെയുമാണ് 2ന് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തുന്ന പണിമുടക്കെന്നും പഴയങ്ങാടി യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
പഴയങ്ങാടി യൂണിറ്റിൽ 650 അംഗങ്ങൾ ഉണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

