
ലണ്ടൻ – വിമാനത്തിലെ ടോയ്ലെറ്റിൽ ലൈംഗിക ബന്ധത്തിലേർപ്പെട്ട ദമ്പതികൾ പിടിയിൽ. യു.കെയിലെ ലൂട്ടണിൽ നിന്ന് ഐബിസയിലേക്കുള്ള ഈസി ജെറ്റ് വിമാനത്തിലാണ് സംഭവം. ടോയ്ലെറ്റിൽ ദമ്പതികൾ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിനിടെ ഒരു ഫ്ളൈറ്റ് അറ്റൻഡന്റ് വാതിൽ തുറക്കുകയായിരുന്നു.
ഈ മാസം എട്ടിനാണ് സംഭവം. 37 സെക്കൻഡ് ദൈർഘ്യമുള്ള ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ടോയ്ലെറ്റിന് മുന്നിൽ നിന്ന് മുന്നറിയിപ്പില്ലാതെ വാതിൽ തുറക്കുന്ന ഫ്ളൈറ്റ് അറ്റൻഡന്റിനെയും അത് കണ്ട് ഞെട്ടി അലറുന്ന യാത്രക്കാരെയും വായിൽ കൈകൊട്ടി നാണക്കേട് പ്രകടിപ്പിക്കുന്ന ക്യാബിൻ ക്രൂവിനെയുമെല്ലാം വീഡിയോയിൽ കാണാം. ആറു ദശലക്ഷത്തോളം പേരാണ് ഇതിനകം വീഡിയോ കണ്ടത്.
സംഭവത്തിൽ ദമ്പതികൾക്കെതിരെ എയർലൈൻസ് അധികൃതർ കർശന നടപടിയെടുത്തുവെന്നാണ് പറയുന്നത്. പൊതുസ്ഥലത്തെ മോശം പെരുമാറ്റം സംബന്ധിച്ച് ഈസി ജെറ്റ് അധികൃതർ പോലീസിന് പരാതി നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]