തൃശൂർ ∙ രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനെയും ഡ്രൈവറെയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ മുഖ്യപ്രതിയുമായി പൊലീസ് തെളിവെടുപ്പു നടത്തി. ക്വട്ടേഷൻ സംഘത്തലവൻ പത്തനംതിട്ട
അടൂർ അങ്ങാടിക്കൽ നോർത്ത് സ്വദേശി കാർത്തിക്കി(29)നെ ആണു മെഡിക്കൽ കോളജ് പൊലീസും കമ്മിഷണറുടെ സാഗോക് ടീമും ചേർന്ന് അറസ്റ്റ് ചെയ്തത്. പീച്ചി പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ വർഷം നടന്ന സ്വർണക്കവർച്ചയടക്കമുള്ള കേസുകളിൽ പ്രതിയാണു കാർത്തിക്.
കഴിഞ്ഞ വ്യാഴാഴ്ച രാത്രി 11.50നു സുനിലിനെയും ഡ്രൈവർ അജീഷിനെയും വെളപ്പായയിലെ വീടിനു മുന്നിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതു കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടത്തിയ ശേഷം ബെംഗളൂരുവിലേക്കു കടക്കുകയും ഒളിവിൽ കഴിയുകയുമാണു കാർത്തിക്കിന്റെ രീതി എന്നു പൊലീസ് മനസ്സിലാക്കിയിരുന്നു. കേരളത്തിലെ ഒട്ടേറെ കുഴൽപണ കവർച്ചകളും ഇയാൾ ആസൂത്രണം ചെയ്തു നടപ്പാക്കിയിട്ടുണ്ട്.
ബെംഗളൂരുവിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ പൊലീസ് പിന്തുടർന്നു പിടികൂടുകയായിരുന്നു.
ഇയാളുടെ കൂട്ടാളികളായ ആദിത്യൻ, ഗുരുദാസ് എന്നിവരെ പൊലീസ് പിടികൂടിയിരുന്നു. ഇവർക്കു ക്വട്ടേഷൻ നൽകുകയും വാഹനവും പണവും അടക്കം മറ്റു സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്ത സിജോ, തോംസൺ, എഡ്വിൻ, ഡിക്സൺ എന്നിവരെയും പിടികൂടിയിരുന്നു. കമ്മിഷണർ നകുൽ ആർ.ദേശ്മുഖിന്റെ നേതൃത്വത്തിൽ എസിപി കെ.ജി.സുരേഷ്, എസ്എച്ച്ഒ പ്രദീപ്, എസ്ഐ ഷാജു, സാഗോക് ടീം അംഗങ്ങളായ പഴനിസ്വാമി, സജി ചന്ദ്രൻ, കൃഷ്ണപ്രസാദ്, റെജിൻ, സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ, എഎസ്ഐ ഏബ്രഹാം എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്.
കാർത്തിക്കിനെ റിമാൻഡ് ചെയ്തു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

