
ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് വീണ്ടും കൈത്താങ്ങായി കേന്ദ്ര സര്‍ക്കാര്‍. ഉജ്വല പദ്ധതി പ്രകാരം 75 ലക്ഷം പാചകവാതക കണക്ഷനുകള്‍ കൂടി അനുവദിക്കാന്‍ കേന്ദ്ര മന്ത്രിസഭായോഗത്തില്‍ തീരുമാനം. ഇതിനായി 1650 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.
ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സബ്സിഡി നിരക്കില്‍ പാചക വാതകം നല്കുന്ന പദ്ധതിയാണി ഉജ്വല. ഇതോടെ ഉജ്വല പദ്ധതിയുടെ ആകെ ഗുണഭോക്താക്കളുടെ എണ്ണം 10.35 കോടിയാവുമെന്ന് മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. 2016 മെയ് മാസത്തിലാണ് സര്‍ക്കാര്‍ ഉജ്വല പദ്ധതിക്ക് തുടക്കം കുറിച്ചത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ അര്‍ഹരായ വനിതകള്‍ക്ക് ഉജ്ജ്വല യോജന കെ.വൈ.സി. അപേക്ഷഫാറം പൂരിപ്പിച്ച് നല്കിയാല് പദ്ധതിയില്‍ ചേരാവുന്നതാണ്.
ഉജ്ജ്വല യോജനയ്ക്കുള്ള അപേക്ഷാഫോമുകള്‍ ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളോടൊപ്പം തൊട്ടടുത്ത പാചകവാതക വിതരണ കേന്ദ്രത്തില്‍ സമര്‍പ്പിക്കാവുന്നതാണ്. മുന്‍സിപ്പല്‍ അദ്ധ്യക്ഷന്‍ അല്ലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ സാക്ഷ്യപ്പെടുത്തിയ ബി.പി.എല്‍. സര്‍ട്ടിഫിക്കറ്റ്, ബി.പി.എല്‍ റേഷന്‍കാര്‍ഡ്, തിരിച്ചറിയല്‍ രേഖയായി സമ്മതിദാന കാര്‍ഡ് അല്ലെങ്കില്‍ ആധാര്‍ കാര്‍ഡ് തുടങ്ങിയവയുടെ പകര്‍പ്പ്, ഒപ്പം അപേക്ഷകയുടെ അടുത്തകാലത്തെടുത്ത ഒരു പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]