വർക്കല ∙ പത്രവായനയിൽ നിന്നു ലഭിക്കുന്ന അറിവിനു പുറമേ കൈനിറയെ സമ്മാനങ്ങൾ നേടാൻ കഴിഞ്ഞതിന്റെ അഭിമാനത്തിലായിരുന്നു ഇന്നലെ ചെറുന്നിയൂർ മാർത്തോമ്മാ സെൻട്രൽ സ്കൂൾ വിദ്യാർഥികൾ. മലയാള മനോരമയും ഫെഡറൽ ബാങ്കും ചേർന്ന് നടത്തുന്ന ‘ഹാപ്പി ഡോപ്പു’ ലഹരി വിരുദ്ധ ക്യാംപെയ്നിൽ വിജയിച്ച ആറാം ക്ലാസ് വിദ്യാർഥിനി ജ്യോത്സന ജിനുവിന് സൈക്കിൾ സമ്മാനമായി ലഭിച്ചു.
സ്കൂൾ പ്രിൻസിപ്പൽ റവ.ജസ്റ്റിൻ കെ.മാത്യു അധ്യക്ഷനായ ചടങ്ങിൽ വർക്കല ഡിവൈഎസ് പി ബി.ഗോപകുമാർ ജ്യോത്സന ജിനുവിന് സൈക്കിൾ കൈമാറി.
പത്രവായന ശീലമാക്കുന്നതിന് കൂടുതൽ സൗകര്യങ്ങൾ സ്കൂളിൽ ഏർപ്പെടുത്തുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
മലയാള മനോരമ സർക്കുലേഷൻ ഡപ്യൂട്ടി മാനേജർ ആർ.ടി.ശ്രീജിത് പദ്ധതി വിശദീകരിച്ചു.
ഫെഡറൽ ബാങ്ക് വർക്കല ബ്രാഞ്ച് ഹെഡ് വി.ആർ.രേവതി, പ്രയോരിറ്റി മാനേജർ എൽ.മീര, സ്കൂൾ വൈസ് പ്രിൻസിപ്പൽ ജോൺ ജോർജ്, ഫിസിക്കൽ എഡ്യൂക്കേറ്റർ ടി.കെ.ലിതിൻ, ക്യാംപസ് അസിസ്റ്റന്റ് റോബർട്ട് കെ.അലക്സ്, അധ്യാപിക ടി.കവിത, മലയാള മനോരമ വില്ലിക്കടവ് ഏജന്റ് ഡി.അഭിലാഷ് എന്നിവർ പങ്കെടുത്തു.- … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

