തിരുവല്ല ∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ കേസിലെ പ്രതിക്ക് 5 വർഷവും 10 മാസവും കഠിന തടവും 66,000രൂപ പിഴയും പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി വിധിച്ചു.
ഇരവിപേരൂർ കോഴിമല അഭ്രംകാലായിൽ ഓമനക്കുട്ടനെയാണ് (പ്രേംകുമാർ–48) പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതി ജഡ്ജി ടി.
മഞ്ജിത് ശിക്ഷിച്ചത് . പിഴ തുക അടയ്ക്കുന്ന പക്ഷം അത് അതിജീവിതയ്ക്ക് നൽകാനും വിധിയിൽ നിർദേശമുണ്ട്.
പിഴ അടയ്ക്കാത്തപക്ഷം മൂന്നു മാസവും 10 ദിവസവും അധികമായി കഠിനതടവ് അനുഭവിക്കണം.
സ്വന്തം വീട്ടുമുറ്റത്തിരുന്ന അതിജീവിതയോട് പ്രതി അതിക്രമം കാട്ടുകയായിരുന്നു. തിരുവല്ല പൊലീസ് സബ് ഇൻസ്പെക്ടർ സുരേന്ദ്രൻപിളളയാണ് കേസിന്റെ അന്വേഷണം നടത്തിയത്.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ റോഷൻ തോമസ് ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

