ചെറുവത്തൂർ∙ വ്യാപാരഭവൻ റെയിൽവേ സ്റ്റേഷൻ റോഡിൽ ജനങ്ങൾക്ക് ഉപകാരപ്രദമായ വലിയ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ഡിസംബർ ഒന്ന് മുതൽ അനിശ്ചിത കാല റിലേ നിരാഹാര സമരം തുടങ്ങുമെന്ന് കർമസമിതി ഭാരവാഹികളായ മുകേഷ് ബാലകൃഷ്ണൻ, ടി.രാജൻ, കെ.കെ.കുമാരൻ, സി.രൻജിത്ത്, ഉദിനൂർ സുകുമാരൻ, പി.വിജയ കുമാർ, കെ.പി.രാമകൃഷ്ണൻ, കെ.വി.രഘൂത്തമൻ, പി.പത്മിനി എന്നിവർ അറിയിച്ചു. ഈ മാസം 30 നുള്ളിൽ പുതിയ അടിപ്പാത അനുവദിച്ചില്ലെങ്കിൽ ജനകീയ സമരത്തിന്റെ മുഖം മാറും.
ദിവസവും 5 സമരസമിതി പ്രവർത്തകർ വീതം രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ സമര പന്തലിൽ നിരാഹാരം കിടക്കും.
തുടർന്നും ജനകീയ ആവശ്യത്തിനോട് മുഖം തിരിക്കുന്ന സമീപനമാണ് ദേശീയപാത അതോറിറ്റിയും കരാർ കമ്പനിയും സ്വീകരിക്കുന്നതെങ്കിലും മറ്റു ജനാധിപത്യ സമര മുറകൾക്കും കർമസമിതി നേതൃത്വം നൽകും. റെയിൽവേ സ്റ്റേഷൻ റോഡിലെ മനുഷ്യസഞ്ചാര യോഗ്യമല്ലാത്ത അടിപ്പാത മാറ്റി എല്ലാ വാഹനങ്ങൾക്കും കടന്നുപോകുന്ന തരത്തിലുള്ള അടിപ്പാത പണിയണമെന്ന് ആവശ്യപ്പെട്ട് 12 മുതലാണ് ജനകീയ സമരം തുടങ്ങിയത്.
സമരം ശക്തമായിട്ടും നിർമാണക്കമ്പനി പ്രകോപനം സൃഷ്ടിക്കുകയും ധിക്കാരപരമായ നിലപാട് തുടരുകയും ചെയ്യുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

