പേരാമ്പ്ര ∙ കോടേരിച്ചാൽ നായർപറ്റക്കുന്ന് ജലപദ്ധതിയുടെ ടാങ്ക് മാറ്റം വിവാദമായി. കുടിവെള്ളം കിട്ടാതെ ജനങ്ങൾ.
കുടിവെള്ള വിതരണം പഴയ ടാങ്കിൽ നിന്നു പുതിയ ടാങ്കിലേക്ക് മാറ്റിയതാണ് പ്രശ്നമായത്. കുടിവെള്ളം കിട്ടാതെ 150 കുടുംബങ്ങൾ പ്രയാസത്തിൽ.
ഒരു വർഷം മുൻപാണ് പദ്ധതിയുടെ ടാങ്ക് മാറ്റാൻ പഞ്ചായത്ത് തീരുമാനിച്ചത്. പഴയ ടാങ്ക് മാറ്റി പുതിയത് നിർമിക്കുന്ന സമയത്ത് തൊട്ടടുത്തുതന്നെ ടാങ്ക് മാറ്റി സ്ഥാപിച്ചാണ് വെള്ളം കൊടുത്തിരുന്നത്.
എന്നാൽ, ടാങ്കിന്റെ പണി പൂർത്തീകരിച്ചെങ്കിലും ഇതുവരെ കിണറിന്റെ പണി പൂർത്തിയാക്കി പൈപ്പ് ലൈൻ മാറ്റി കണക്ഷൻ നൽകിയിരുന്നില്ല.
കൃത്യമായി വെള്ളം കിട്ടിക്കൊണ്ടിരുന്ന പദ്ധതിയുടെ ടാങ്ക് ഒഴിവാക്കി ഇന്നലെ പണിക്കാർ പുതിയ ടാങ്കിലേക്ക് കണക്ഷൻ കൊടുത്തത് പ്രശ്നമാകുകയായിരുന്നു. കുന്നിനു മുകളിലുള്ള ടാങ്കിന്റെ വാൽവ് തുറന്നതോടെ വെള്ളം താഴോട്ട് ഒഴുകി പൈപ്പ് ലൈൻ പൊട്ടി റോഡിലൂടെ ഒഴുകാൻ തുടങ്ങി.
നാട്ടുകാർ എത്തിയ ശേഷമാണ് വാൽവ് അടച്ച് വെള്ളത്തിന്റെ ഒഴുക്ക് നിർത്താൻ പണിക്കാർ തയാറായത്. പഴയ ടാങ്കിന്റെ കണക്ഷൻ മാറ്റിയത് കാരണം നാട്ടുകാർക്ക് വെള്ളം കിട്ടാത്ത അവസ്ഥയുമായി.
പുതുതായി സ്ഥാപിച്ച നാൽപതിനായിരം ലീറ്ററിന്റെ ടാങ്കിൽ വെള്ളം നിറയ്ക്കാനുള്ള സംവിധാനം ഇപ്പോഴുള്ള കിണറിൽ നിലവിലില്ല. പുതിയ കിണർ നിർമിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാൽ മോട്ടറും മറ്റു സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.
പഞ്ചായത്ത് പുതിയ ടാങ്ക് നിർമിച്ചു എന്നല്ലാതെ അതിൽ നിന്നു കുടിവെള്ളം വിതരണം ചെയ്യാൻ പൈപ്പ് ലൈനും സ്ഥാപിച്ചിട്ടില്ല.
ഇതൊന്നും ഇല്ലാതെയാണ് പഴയ പൈപ്പ് ലൈൻ സംവിധാനത്തിലേക്ക് ഒരു മുന്നറിയിപ്പും ഇല്ലാതെ ജല വിതരണം മാറ്റിയത്. പതിനായിരം ലീറ്റർ ടാങ്കിൽ നിന്നും വെള്ളം വിതരണം ചെയ്തിരുന്ന സംവിധാനത്തിൽ നിന്നും നാൽപതിനായിരം ലീറ്റർ ടാങ്കിലെ വെള്ളം നൽകാൻ ശ്രമിച്ചതാണ് പ്രശ്നമായത്.
വാൽവ് തുറന്നപ്പോൾ തന്നെ പൈപ്പ് ലൈൻ പൊട്ടി വെള്ളം പൂർണമായി പാഴാകുകയായിരുന്നു. ഇതോടെ പേരാമ്പ്ര പഞ്ചായത്ത് 9–ാംവാർഡിലെ കോടേരിച്ചാൽ നായർപറ്റക്കുന്നിലും മണി കുലുക്കി ഭാഗത്തും അടിയാറ്റിൽ ഭാഗത്തുമുള്ള 150 കുടുംബങ്ങളുടെ വെള്ളം കുടിയും മുട്ടി.
പുതിയ കിണറിൽ പമ്പ് ഹൗസ് സംവിധാനം ഉണ്ടാക്കുകയും വൈദ്യുതി ലഭിച്ച ശേഷം മോട്ടർ പിടിപ്പിച്ച് വേണം വെള്ളം ടാങ്കിൽ എത്തിക്കാൻ എന്നാലും വിതരണം ചെയ്യണമെങ്കിൽ പൈപ്പ് ലൈനിന്റെ പണി പൂർത്തിയാക്കണം.
ഇതൊന്നും ചെയ്യാതെ വെള്ളം വിതരണം ചെയ്യാൻ ശ്രമിച്ചതാണ് ഒരു പ്രദേശം മുഴുവൻ കുടിവെള്ളം കിട്ടാത്ത അവസ്ഥ ഉണ്ടാക്കിയത്. എത്രയും പെട്ടെന്ന് പഴയ ടാങ്കിൽ നിന്നും വെള്ളം നൽകാനുള്ള സംവിധാനം ഉണ്ടാക്കാൻ അധികാരികൾ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

