
മസ്കറ്റ്: ലിബിയയിലേക്ക് അടിയന്തര മാനുഷിക സഹായം അയക്കാൻ ഒമാൻ ഭരണാധികാരിയുടെ ഉത്തരവ്. വെള്ളപ്പൊക്കം മൂലം ലിബിയയിലുണ്ടായ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഉത്തരവ്.
കിഴക്കൻ ലിബിയയിൽ നാശം വിതച്ച വെള്ളപ്പൊക്കത്തെ നേരിടാൻ നടത്തിയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായാണ് ലിബിയയിലേക്ക് അടിയന്തര മാനുഷിക സഹായം അയയ്ക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് രാജകീയ നിർദ്ദേശം പുറപ്പെടുവിച്ചത്. ഒമാനും ലിബിയയും തമ്മിലുള്ള സാഹോദര്യ ബന്ധത്തിന്റെ പശ്ചാത്തലത്തിലും പ്രകൃതിദുരന്തങ്ങൾ നേരിടുന്നവർക്ക് സഹായഹസ്തം നീട്ടാനുള്ള ഒമാന്റെ താൽപ്പര്യത്തിന്റെ പ്രകടനമായുമാണ് ഒമാൻ ഭരണകൂടത്തിന്റെ ഈ നടപടി.
Read Also –
18-ാമത് ജി20 ഉച്ചകോടി; ക്ഷണത്തിന് ഇന്ത്യയെ നന്ദി അറിയിച്ച് ഒമാൻ
മസ്കറ്റ്: ജി20 ഉച്ചകോടിയിലെ ക്ഷണത്തിന് നന്ദി അറിയിച്ച് ഒമാന്‍. സംയുക്ത പ്രവർത്തനത്തിന്റെ പ്രാധാന്യത്തിന് ഊന്നൽ നൽകുന്നുവെന്നും മനുഷ്യ നാഗരികതയ്ക്ക് “ഒരു ഭാവി” സ്ഥാപിക്കുന്നതിനുള്ള ജി.20 ഉച്ചകോടിയുടെ ഇന്ത്യൻ അദ്ധ്യക്ഷ സ്ഥാനത്തിന്റെ വീക്ഷണത്തോട് ഒമാൻ പൂർണമായും യോജിക്കുന്നുവെന്നും ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ സയ്യിദ് അസദ് ബിൻ താരിഖ് അൽ സെയ്ദ് നടത്തിയ പ്രഭാഷണത്തിൽ പറഞ്ഞു.
ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിനെ പ്രതിനിധീകരിച്ച് ഒമാൻ ഇന്റര്‍നാഷണല്‍ റിലേഷൻസ് ആൻഡ് കോപ്പറേഷൻ അഫയേഴ്സ് ഉപപ്രധാനമന്ത്രി സയ്യിദ് അസദ് ബിൻ താരിഖ് അൽ സൈദിന്റെ നേതൃത്വത്തിലുള്ള ഒമാൻ സംഘമാണ് 18-ാമത് ജി.20 ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തത്.
ആഗോള നിലവാരം പുലർത്തുന്ന തൊഴിൽ മേഖലകളും തൊഴിൽ വിപണിയുടെ ആവശ്യങ്ങളും തമ്മിലുള്ള അന്തരം കുറയ്ക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ശ്രദ്ധേയമായ ശ്രമങ്ങളെയും ഒമാൻ സ്വാഗതം ചെയ്യുന്നതായി സയ്യിദ് അസദ് പ്രഭാഷണത്തിൽ വ്യക്തമാക്കി. എല്ലാ രാജ്യങ്ങളെയും സേവിക്കുന്നതിനുള്ള ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിന്റെ സമർപ്പണം സുസ്ഥിര സാമ്പത്തിക വളർച്ച സാക്ഷാത്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുമെന്നും ഇത് ഒമാന്റെ സമീപനവുമായി പൊരുത്തപ്പെടുന്നുവെന്നും ഒമാൻ ഉപ-പ്രധാനമന്ത്രി സയ്യിദ് അസദ് പറഞ്ഞു.
Last Updated Sep 13, 2023, 5:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]