
സാമൂഹികാരോഗ്യ കേന്ദ്രത്തിൽ സെക്യൂരിറ്റി ജോലി മുതൽ മറ്റു ജോലി ഒഴിവുകളും
സെക്യൂരിറ്റി നിയമനം
വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന സെക്യൂരിറ്റിയെ നിയമിക്കുന്നതിനായി വിമുക്തഭടനമ്മരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍. ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍ 0474 2467167
താല്‍ക്കാലിക നിയമനം
വെളിനല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ എച്ച് എം സി മുഖേന രണ്ട് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ നിയമിക്കും. അപേക്ഷ സെപ്റ്റംബര്‍ 20 നകം മെഡിക്കല്‍ ഓഫീസര്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രം, വെളിനല്ലൂര്‍ ഓയൂര്‍ പി.ഒ – 691510 വിലാസത്തില്‍ ലഭിക്കണം.
ഫോണ്‍ 0474 2467167.
എംപ്ലോയബിലിറ്റി സെന്റർ; ഇന്റർവ്യൂ
തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ തസ്തികകളിലേക്ക് (സെപ്റ്റംബർ 13) 1.30 മുതൽ 4 വരെ ഇന്റർവ്യൂ നടക്കും. ബി.കോം, എം.കോം, ബി.ബി.എ, പി.ജി, ഡിഗ്രി, പ്ലസ് ടു തുടങ്ങി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്തവർ ആയിരിക്കണം.
എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർ ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ലഭ്യമാണ്. തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിന്റെ വാട്സാപ്പ് നമ്പർ: 9446228282.
ക്ലര്‍ക്ക് നിയമനം നടത്തുന്നു
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ തുടര്‍വിദ്യാഭ്യാസ കേന്ദ്രത്തിലെ (കണ്ടിന്യൂയിങ് എഡ്യൂക്കേഷന്‍ സെല്‍) ഒഴിവുള്ള ക്ലര്‍ക്ക് തസ്തികയില്‍ കണ്‍സോളിഡേറ്റഡ് മാസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും യോഗ്യത : ബികോം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിദ്യാഭ്യാസയോഗ്യതയുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്റ്റംബര്‍ 18ന് രാവിലെ 10ന് ഹാജരാകണം.
ഫോണ്‍ 0475 2910231.
ഡെമോണ്‍സ്ട്രേറ്റര്‍ നിയമനം
പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഒഴിവുള്ള ഇലക്ട്രിക്കല്‍ വിഭാഗം ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ എസ് ബി റ്റി ഇയില്‍ നിന്ന് ലഭിച്ച ഡിപ്ലോമ. വിദ്യാഭ്യാസ യോഗ്യതയുടെയും അക്കാഡമിക് പ്രവര്‍ത്തി പരിചയത്തിന്റെയും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം സെപ്റ്റംബര്‍ 19 രാവിലെ 10ന് ഹാജരാകണം പാന്‍ – ആധാര്‍ കാര്‍ഡ് നിര്‍ബന്ധം. ഫോണ്‍ 0475 2910231.
റസിഡന്റ് ട്യൂട്ടര്‍ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ അമൃതകുളത്ത് പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളില്‍ കരാര്‍ വ്യവസ്ഥയില്‍ റസിഡന്റ് ട്യൂട്ടര്‍മാരെ നിയമിക്കും. കോളജ് അധ്യാപകര്‍/ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടുവരെയാണ് ജോലിസമയം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ ബയോഡേറ്റ, പാസ്പോര്‍ട്ട്സൈസ് ഫോട്ടോ, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ 18 രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അഭിമുഖത്തിന് എത്തണം.
ഫോണ്‍ – 0474 2794996.
ജൂനിയര്‍ റസിഡന്റ് കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ വിവിധ വിഭാഗങ്ങളിലായി ജൂനിയര്‍ റസിഡന്റുമാരെ 45000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ 179 ദിവസത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബർ 18 രാവിലെ 10 ന് യോഗ്യത, വയസ്, ജോലി പരിചയം ടിസിഎംസി രജിസ്ട്രേഷന് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]