പാലക്കാട്: ലൈംഗികാതിക്രമ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. രാഹുലിന്റെ പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്.
‘പീഡന വീരന് ആദരാഞ്ജലികൾ’ എന്നെഴുതിയ റീത്തുമായി എത്തിയ പ്രവർത്തകരെ പോലീസ് തടഞ്ഞെങ്കിലും, ഇവർ ബാരിക്കേഡുകൾ മറികടന്ന് ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഓഫീസ് പരിസരത്ത് കനത്ത പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. അതിക്രമത്തിന് ഇരയായ യുവതി ഇന്ന് വൈകുന്നേരം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി നേരിട്ട് പരാതി നൽകിയതിന് പിന്നാലെയായിരുന്നു പ്രതിഷേധം.
അതിനിടെ, യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഇന്ന് തന്നെ കേസെടുക്കാൻ ക്രൈംബ്രാഞ്ച് നടപടികൾ ഊർജിതമാക്കി. ക്രൈംബ്രാഞ്ച് മേധാവി എച്ച്.
വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി തുടർനടപടികൾ ചർച്ച ചെയ്തു. അന്വേഷണ സംഘം യുവതിയുടെ മൊഴി രേഖപ്പെടുത്തി വരികയാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്ത്രീകളെ അപമാനിച്ചതിന് മുൻപും പോലീസ് സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇന്ന് വൈകിട്ട് 4:15-ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ യുവതി, 4:50-ഓടെ തെളിവുകൾ സഹിതം രേഖാമൂലം പരാതി കൈമാറി മടങ്ങി.
ക്ലിഫ് ഹൗസിലേക്ക് പോകാനെത്തിയ യുവതിയെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശപ്രകാരമാണ് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തിച്ചത്. കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്യുന്നമുറയ്ക്ക് അന്വേഷണം വേഗത്തിലാക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
മുഖ്യമന്ത്രിക്ക് കൈമാറിയ പരാതിയും തെളിവുകളും കേസിൽ നിർണായകമാകുമെന്നാണ് സൂചന. ഇതോടെ ലൈംഗികാതിക്രമ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്മേലുള്ള നിയമക്കുരുക്ക് കൂടുതൽ മുറുകുകയാണ്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

