പൊയ്നാച്ചി∙ ഭാരതീയ വിദ്യാനികേതൻ ജില്ലാ കലോത്സവത്തിൽ 309 പോയിന്റ് നേടി ചീമേനി വിവേകാനന്ദ വിദ്യാമന്ദിരം ഓവറോൾ ചാംപ്യന്മാരായി. കുഞ്ചത്തൂർ ശ്രീ മഹാലിങ്കേശ്വര വിദ്യാനികേതൻ 299 പോയിന്റ് നേടി രണ്ടാം സ്ഥാനം നേടി.
എൽപി വിഭാഗത്തിൽ നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം ഒന്നും പൊടവടുക്കം സരസ്വതി വിദ്യാലയം രണ്ടും സ്ഥാനം നേടി. യുപി വിഭാഗത്തിൽ ചീമേനി വിവേകാനന്ദ വിദ്യാമന്ദിരം ഒന്നാം സ്ഥാനവും കുഞ്ചത്തൂർ ശ്രീ മഹാലിങ്കേശ്വര വിദ്യാനികേതൻ രണ്ടാം സ്ഥാനവും നേടി.
ഹൈസ്കൂൾ വിഭാഗത്തിൽ കുഞ്ചത്തുർ ശ്രീ മഹാലിങ്കേശ്വര വിദ്യാനികേതൻ ഒന്നാം സ്ഥാനവും നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരം രണ്ടാം സ്ഥാനവും നേടി.എൽപി വിഭാഗത്തിൽ പൊടവടുക്കം സരസ്വതി വിദ്യാലയത്തിലെ ആഥിനാദ് കലാപ്രതിഭയും നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തിലെ ശ്വേത ഷേണായി കലാതിലകവുമായി.
യുപി വിഭാഗത്തിൽ പൊയിനാച്ചി സരസ്വതി വിദ്യാലയത്തിലെ ഹരികൃഷ്ണൻ കലാപ്രതിഭയും ചീമേനി വിവേകാനന്ദ വിദ്യാമന്ദിരത്തിലെ പ്രവന്യ പ്രസാദും നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തിലെ ആവണി ആവൂസും കലാതിലകമായി.
ഹൈസ്കൂൾ വിഭാഗത്തിൽ നെല്ലിത്തറ സ്വാമി രാംദാസ് സ്മാരക സരസ്വതി വിദ്യാമന്ദിരത്തിലെ ജെ.അഭയ് കലാപ്രതിഭയായി.
ഭാരതീയ വിദ്യാനികേതൻ സംസ്ഥാന സമിതിയംഗം ഗണേശൻ പുതിയകണ്ടം സമ്മാനം വിതരണം ചെയ്തു. സംഘാടകസമിതി വർക്കിങ് ചെയർമാൻ ചന്ദ്രൻ അരയാലിങ്കാൽ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി എം.ജയകുമാർ, സംഘാടകസമിതി കൺവീനർ ശ്രീനിവാസൻ പറമ്പ്, പൊയിനാച്ചി സരസ്വതി വിദ്യാലയം പ്രിൻസിപ്പൽ സബിത കെ.
നായർ, വിദ്യാനികേതൻ ജില്ലാ കോഓർഡിനേറ്റർ എൻ.സി.ടി.ഗോപിനാഥൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

