റിയാദ്: കൊല്ലം അഞ്ചൽ അലയമൺ സ്വദേശി രതീഷ് ആചാരി (52) സൗദി അറേബ്യയിലെ ജുബൈലിൽ നിര്യാതനായി. പനിയെയും ശ്വാസതടസ്സത്തെയും തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം, ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് മരണപ്പെട്ടത്.
ജുബൈലിലെ നാസർ അൽ ഹജ്രി കമ്പനിയിൽ റിഗ്ഗിങ്ങ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. ജുബൈലിലെ സാമൂഹിക, സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്ന രതീഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ സുഹൃത്തുക്കളും സഹപ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.
കമ്പനി അധികൃതരുടെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം ജുബൈൽ അൽമാന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
ഭാര്യയും ഒരു മകനും മകളുമുണ്ട്. മകൾ വിദേശത്ത് എംബിബിഎസ് വിദ്യാർത്ഥിനിയും, മകൻ വിദ്യാർത്ഥിയുമാണ്.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

