ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുച്ചലും തമ്മിലുള്ള വിവാഹം മാറ്റിവെച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങൾ സോഷ്യൽ മീഡിയയിൽ കനത്ത ചർച്ചയാവുകയാണ്.
സ്മൃതിയുടെ പിതാവിനുണ്ടായ ഹൃദയാഘാതമാണ് വിവാഹം മാറ്റിവെക്കാൻ കാരണമെന്നായിരുന്നു ആദ്യ ഔദ്യോഗിക വിശദീകരണമെങ്കിലും പലാഷിനെതിരായ ചില ആരോപണങ്ങളാണ് ഇപ്പോൾ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. പലാഷിന്റെ മറ്റൊരു ബന്ധമാണ് വിവാഹം മുടങ്ങാൻ കാരണമെന്ന സൂചന നൽകി മേരി ഡി കോസ്റ്റ എന്ന യുവതി രംഗത്തെത്തുകയും വാട്സ്ആപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകൾ പുറത്തുവിടുകയും ചെയ്തിരുന്നു.
യുവതിയെ ഒരുമിച്ച് നീന്താൻ ക്ഷണിക്കുന്നതും സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് പലാഷ് നൽകുന്ന മറുപടികളുമാണ് സ്ക്രീൻഷോട്ടുകളിൽ ഉണ്ടായിരുന്നത്. ഈ ചാറ്റുകൾ വൈറലായതോടെ, വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് മേരി ഡി കോസ്റ്റ.
പലാഷുമായി തനിക്ക് ഒരു മാസത്തെ ബന്ധം മാത്രമാണ് ഉണ്ടായിരുന്നതെന്നും അത് ഓൺലൈൻ ചാറ്റുകളിലൂടെ മാത്രമായിരുന്നുവെന്നും നേരിട്ട് കണ്ടിട്ടില്ലെന്നും മേരി ഡി കോസ്റ്റ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. സ്ക്രീൻഷോട്ടുകൾ ഇപ്പോൾ പുറത്തുവിടാനുണ്ടായ സാഹചര്യത്തെക്കുറിച്ചും അവർ വിശദീകരിക്കുന്നുണ്ട്.
‘ഞാൻ യഥാർത്ഥത്തിൽ ജൂലൈയിൽ അദ്ദേഹത്തെ തുറന്നുകാട്ടിയിരുന്നു’ “അടുത്തിടെ ഞാൻ പങ്കുവെച്ച ചാറ്റുകളെക്കുറിച്ച് ചില കാര്യങ്ങൾ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. ഒന്നാമതായി, 2024 ഏപ്രിൽ 29-നും മെയ് 30-നും ഇടയിൽ നടന്ന സംഭാഷണങ്ങളാണത്.
ആ ബന്ധം ഒരു മാസം മാത്രമേ നീണ്ടുനിന്നുള്ളൂ. ഞാൻ അദ്ദേഹത്തെ നേരിട്ട് കണ്ടിട്ടില്ല, മറ്റ് രീതിയിൽ ഒരു ബന്ധവും ഞങ്ങൾ തമ്മിലുണ്ടായിരുന്നില്ല.
എന്തുകൊണ്ടാണ് ഇപ്പോൾ ഇതേക്കുറിച്ച് സംസാരിക്കുന്നതെന്ന് പലരും ചോദിക്കുന്നുണ്ട്. സത്യത്തിൽ കഴിഞ്ഞ ജൂലൈയിൽ ഞാൻ ഇതേക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
എന്നാൽ അന്ന് അദ്ദേഹം അത്ര പ്രശസ്തനല്ലാത്തതുകൊണ്ട് ആരും അത് ശ്രദ്ധിച്ചില്ല. മറ്റൊരു നൃത്തസംവിധായികയുടെ വിഷയം പുറത്തുവന്നപ്പോഴാണ് വീണ്ടും സംസാരിക്കാൻ എനിക്ക് ധൈര്യം ലഭിച്ചത്.
എന്റെ ഭാഗം വ്യക്തമാക്കാൻ ഇതാണ് ശരിയായ സമയമെന്ന് തോന്നി.” മേരി ഡി കോസ്റ്റ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. View this post on Instagram A post shared by MARY D’COSTA ✝ (@marydcosta_) താൻ മാധ്യമങ്ങളിൽ ചർച്ചയായ നൃത്തസംവിധായികയോ പലാഷ് വഞ്ചിച്ച വ്യക്തിയോ അല്ലെന്നും മേരി തന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു.
കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങൾ ഉണ്ടാകാതിരിക്കാനാണ് ഈ വിശദീകരണം നൽകുന്നത്. താൻ ക്രിക്കറ്റ് ആസ്വദിക്കുന്ന, സ്മൃതിയെ ഏറെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ്.
അവരെ വേദനിപ്പിക്കാൻ താൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. എല്ലാ കാര്യങ്ങളിലും ഒരു സുതാര്യത ആവശ്യമാണെന്ന് തോന്നിയതുകൊണ്ടാണ് ഇപ്പോൾ ഇതെല്ലാം തുറന്നുപറയുന്നതെന്നും മേരി ഡി കോസ്റ്റ കൂട്ടിച്ചേർത്തു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

