മുംബൈ: വനിതാ ബിഗ് ബാഷ് ലീഗില്‍ നിന്ന് ഇന്ത്യന്‍ താരം ജമീമ റോഡ്രിഗ്സ് പിന്മാറി. ജമീമ ഇന്ത്യയില്‍ തുടരുമെന്ന് ബ്രിസ്ബേന്‍ ഹീറ്റ് വ്യക്തമാക്കി.
സ്മൃതി മന്ഥനയ്ക്കൊപ്പം തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം ഫ്രാഞ്ചൈസി അംഗീകരിക്കുകയായിരുന്നു. ജമീമയ്ക്കും വെല്ലുവിളികള്‍ ഏറെ ഉള്ള സമയമാണെന്നും ജമീമയുടെ ഹൃദയത്തില്‍ നിന്നുള്ള തീരുമാനത്തെ മാനിക്കുന്നു എന്നും ഹീറ്റ് സിഇഒ വ്യക്തമാക്കി.
സ്മൃതിയുടെ വിവാഹം മാറ്റിവച്ചതിനു പിന്നാലെ ആണ് ജമീമയുടെ പിന്മാറ്റം. ഇതിനിടെ സ്മൃതി, ലാഷ് മുച്ചലുമായുള്ള വിവാഹവുമായി മുന്നോട്ടുപോകില്ലെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു.
വിവാഹം മാറ്റിവെക്കാന്‍ കാരണമായത് പലാഷിന്റെ വഴിവിട്ട ബന്ധമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഞായറാഴ്ചയായിരുന്നു സ്മൃതിയും പലാഷ് മുച്ചലുമായുള്ള വിവാഹം മഹാരാഷ്ട്രയിലെ സാംഗ്ലിയില്‍ നടക്കേണ്ടിയിരുന്നത്. വിവാഹ ദിവസം സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ദാനക്ക് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുകൊണ്ടാണ് വിവാഹം തല്‍ക്കാലത്തേക്ക് മാറ്റി വെക്കുന്നത് എന്നായിരുന്നു ഇരു കുടുംബങ്ങളും വ്യക്തമാക്കിയിരുന്നത്.
വഴിവിട്ട ബന്ധമോ? മേരി ഡി കോസ്റ്റയെന്ന യുവതിയാണ് പലാഷുമായി നടത്തിയ വാട്സ് ആപ്പ് ചാറ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത്.
ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. എന്നാല്‍ ഇത് പലാഷുമായി സംസാരിച്ചതിന്റെ തന്നെയാണോ എന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
പ്രചരിക്കുന്ന അഭ്യൂഹങ്ങളെക്കുറിച്ച് ഇരു കുടുംബങ്ങളും ഇതുവരെ പ്രതകിരിച്ചിട്ടുമില്ല. യുവതിയെ മാരിയറ്റ് ഹോട്ടലിലെ പൂളില്‍ ഒരുമിച്ച് നീന്താന്‍ ക്ഷണിക്കുന്നതും സ്മൃതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളും പലാഷിന്റെ മറുപടികളുമാണ് വാട്സാപ്പ് ചാറ്റിലുള്ളത്.
വിവാഹം മാറ്റിവെച്ചതിന് പിന്നാലെ സ്മൃതി മന്ദാന തന്റെ സമൂഹമാധ്യമങ്ങളില്‍ നിന്ന് വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളും വീഡിയോകളും ഡീലിറ്റ് ചെയ്തിരുന്നു.
പലാഷ് മുച്ചല്‍ മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിന് നടുവില്‍ നിന്ന് പ്രപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം സ്മൃതി ഡീലിറ്റ് ചെയ്തിരുന്നു. സ്മൃതിക്ക് പുറമെ ഇന്ത്യന്‍ ടീമിലെ അടുത്ത സുഹൃത്തുക്കളായ ജെമീമ റോഡ്രിഗസും ശ്രേയങ്ക പാട്ടീലും സ്മൃതിയുടെ വിവാഹവുമായി ബന്ധപ്പെട്ട
പോസ്റ്റുകളെല്ലാം സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കിയിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

