മുളങ്കുന്നത്തുകാവ്∙ രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽകുമാറിനെതിരെ ക്വട്ടേഷൻ സംഘത്തെ നിയോഗിച്ചതിന് അറസ്റ്റിലായ തൃശൂർ അഞ്ചേരി ക്രിസ്റ്റഫർ നഗർ പറമ്പിത്തറ സിജോ ജോയി (36), ഗൂഢാലോചന കുറ്റത്തിന് കേസിൽ കുടുക്കാതിരിക്കണമെങ്കിൽ 15 ലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് ഇരിങ്ങാലക്കുടയിലെ തിയറ്റർ ഉടമ റാഫേൽ ഡിജിപിക്ക് പരാതി നൽകി.
ചലച്ചിത്ര വിതരണത്തിന്റെ പേരിൽ സുനിലുമായി സാമ്പത്തിക തർക്കം ഉണ്ടായിരുന്നുവെന്നും ഇത് ചൂണ്ടിക്കാട്ടി കേസിൽപെടുത്തുമെന്നാണ് ഭീഷണിയെന്നും റാഫേലിന്റെ പരാതിയിൽ പറയുന്നു. ഇതിനിടെ, സുനിലിനേയും ഡ്രൈവർ അജീഷിനെയും വെളപ്പായയിലെ വീടിനു മുന്നിൽ വച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ക്വട്ടേഷൻ സംഘത്തിലെ രണ്ടുപേരുടെ കൂടി അറസ്റ്റ് പൊലീസ് സ്ഥിരീകരിച്ചു.
ആലപ്പുഴ കരുവാറ്റ സ്വദേശികളായ പുത്തൻപുരയിൽ ആദിത്യൻ (19), സിന്ദു ഭവനത്തിൽ ഗുരുദാസ് (21) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. കൃത്യം നടത്താൻ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായ രണ്ടു പേരും.
അക്രമം നടത്താൻ മുഖം മൂടി സംഘത്തിൽ ഒപ്പമുണ്ടായിരുന്ന ഒരാൾ ഇപ്പോഴും ഒളിവിലാണ്. ആലപ്പുഴ ഒളി സങ്കേതത്തിൽ എത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്.
ഇതോടെ കേസിൽ പിടിയിലാവരുടെ എണ്ണം 7 ആയി.
അക്രമം നടത്താൻ ഇവർക്ക് ക്വട്ടേഷൻ നൽകിയതിന് സിജോ ജോയിക്ക് പുറമേ അയ്യന്തോൾ കള്ളിക്കാടൻ ഡിക്സൺ വിൻസൺ (33), വിൽവട്ടം കുറ്റുമുക്ക് ആലപ്പാട്ട് തോംസൺ സണ്ണി (35), കുരിയച്ചിറ ചേലക്കോട്ടുകര ആലപ്പാട്ട് എഡ്വിൻ ബാബു (28) എന്നിവരെ മെഡിക്കൽ കോളജ് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ക്വട്ടേഷൻ സംഘത്തിന് ആവശ്യമായ താമസം, വാഹനം, ഭക്ഷണം തുടങ്ങിയ സഹായങ്ങൾ ഏർപ്പാടാക്കി നൽകിയത് സിജോയും ഇവരും ചേർന്നാണ് . മുളങ്കുന്നത്തുകാവ് റെയിൽവേ മേൽപാലത്തിന് സമീപമുള്ള വീടിനു മുന്നിൽ വച്ച് വ്യാഴം രാത്രി 11ന് ആണ് മൂന്നംഗ ക്വട്ടേഷൻ സംഘം സുനിലിനെ വെട്ടിയത് .
സുനിലിനെ അക്രമികളിൽ നിന്നു രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഡ്രൈവർ അജീഷിന് വെട്ടേറ്റത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

