നീണ്ടൂർ ∙ പഞ്ചായത്തിലെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളും പാതയോരങ്ങളും സാമൂഹികവിരുദ്ധ സംഘങ്ങളുടെ പിടിയിൽ. മാലിന്യംതള്ളലും പതിവാകുന്നതായി പരാതി.
നാലുമണിക്കാറ്റ്, കൈപ്പുഴക്കാറ്റ്, കല്ലറക്കാറ്റ് തുടങ്ങിയ പേരുകളിൽ നീണ്ടൂരിലെ പ്രാദേശിക ടൂറിസം മേഖലകളിലാണ് സാമൂഹികവിരുദ്ധർ കയ്യടക്കിയിരിക്കുന്നത്. രാത്രി വിവിധ സ്ഥലങ്ങളിൽ നിന്നാണ് മദ്യപസംഘങ്ങൾ ഇവിടെ എത്തുന്നത്.
മദ്യപാനത്തിനു ശേഷം കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും മറ്റും പാടശേഖരത്തിലേക്ക് വലിച്ചെറിയുകയാണ്.
ടൂറിസം കേന്ദ്രത്തിലേക്കുള്ള പാതയോരങ്ങളും മാലിന്യംതള്ളൽ കേന്ദ്രമായി മാറി. മുടക്കാലി പാടശേഖരത്തിൽ പ്ലാസ്റ്റിക് മാലിന്യം കുന്നുകൂടിയ നിലയിലാണ്. ശുചിമുറി മാലിന്യം, ഹോട്ടൽ മാലിന്യം, കശാപ്പ് അവശിഷ്ടങ്ങൾ, ഗാർഹിക മാലിന്യം തുടങ്ങിയവ രാത്രിയുടെ മറവിൽ ഇവിടെ എത്തിച്ച് തള്ളുന്നതും പതിവാണ്. വിശാലമായ പാടശേഖരങ്ങളുടെ മനോഹാരിതയിലാണു നീണ്ടൂരിലെ ഉൾനാടൻ ടൂറിസം നിലനിൽക്കുന്നത്.
പാടശേഖരങ്ങളുടെ പച്ചപ്പും നിലയ്ക്കാത്ത കാറ്റും ആമ്പൽവസന്തവുമാണ് പ്രധാന ആകർഷണം.
സഞ്ചാരികൾക്കായി പാടശേഖരങ്ങൾക്ക് നടുവിലൂടെ ഉള്ള റോഡിന്റെ ഇരുവശത്തുമായി ഇരിപ്പിടങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഒട്ടേറെപ്പേരാണ് കുടുംബവുമായി സായാഹ്നം ചെലവഴിക്കാൻ ഇവിടെ എത്തുന്നത്. എന്നാൽ മാലിന്യം കുന്നുകൂടിയതോടെ ദുർഗന്ധം മൂലം പ്രദേശത്ത് ഇരിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
സാമൂഹികവിരുദ്ധർ കുപ്പികൾ പൊട്ടിച്ച് പാടത്തേക്കു വലിച്ചെറിയുന്നത് മൂലം കർഷകരും മത്സ്യത്തൊഴിലാളികളും ദുരിതത്തിലാണ്. പ്രദേശത്ത് രാത്രികാല പൊലീസ് പരിശോധന ശക്തമാക്കണമെന്നും കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

