പയ്യന്നൂർ ∙ ആരാധന ഉത്സവം നടക്കുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കഴകം പ്രവൃത്തി ചെയ്യുന്നവരാണ് എം.വി.ശിവപ്രസാദും ടി.വി.ഗിരീഷ് കുമാറും. ക്ഷേത്രത്തിൽ പൂവൻ, കഴകം എന്നാണ് കഴക പ്രവർത്തിയെ തരം തിരിച്ചിരിക്കുന്നത്.
ഇതിനുവേണ്ടിയാണ് രണ്ടുപേരെ നിയോഗിച്ചിരിക്കുന്നത്. പൂവൻ പ്രവൃത്തി ചെയ്യുന്നയാൾ ദൈനദിനം 5 പൂജയ്ക്ക് പൂക്കൾ ശേഖരിക്കുക, ദിവസവുമുളള വനമാല അടക്കം 21 മാല, നിറമാലയുടെ മാറ്റത്തിനനുസരിച്ച് 24 മുതൽ 54 വരെ തൂക്കു മാലകളും കെട്ടുക, മൂന്ന് ശീവേലിക്കും വിളക്കെടുക്കുക എന്നീ ജോലികളാണ് ചെയ്യേണ്ടത്.
കഴകം പ്രവൃത്തി ചെയ്യുന്നയാൾ ക്ഷേത്രം അടിച്ചുതളി, പാണി വിളക്ക്, അപ്പം കൂഴം അടിച്ചുതളി, പുറ നിവേദ്യം, നവകം, നീലാഞ്ജനം തുടങ്ങിയ പ്രവൃത്തികൾ ചെയ്യണം.
ഓരോ മലയാള മാസവും ഒരാൾ പൂവനായും ഒരാൾ കഴക പ്രവൃത്തിയും ചെയ്യണം. കടന്നപ്പള്ളി സ്വദേശിയായ എം.വി.ശിവപ്രസാദ് കടന്നപ്പള്ളി വെള്ളാലത്ത് ശിവക്ഷേത്രത്തിൽ കഴക പ്രവൃത്തി ചെയ്ത് കൊണ്ടാണ് തുടക്കം. കരിവെള്ളൂർ മഹാശിവക്ഷേത്രം, കൊൽക്കത്ത ഗുരുവായൂരപ്പൻ ക്ഷേത്രം എന്നിവിടങ്ങളിൽ കഴകക്കാരനായി ജോലി ചെയ്തിരുന്നു.
കേരളത്തിനകത്തും പുറത്തും കലശം ഉത്സവങ്ങൾ തുടങ്ങിയവ സ്വയം ഏറ്റെടുത്ത് നടത്തവേ കൊൽക്കത്തയിൽ കഴകം ഏറ്റെടുക്കുകയും തുടർന്ന് 8 വർഷം കഴക പ്രവൃത്തി ചെയ്യുകയും ചെയ്തു.
2017മാർച്ചിലാണ് പെരുമാളുടെ ദാസനായി കഴക പ്രവൃത്തി ചെയ്യാൻ തുടങ്ങിയത്. ബന്തടുക്ക സ്വദേശി ടി.വി.ഗിരീഷ് കുമാർ ബന്തടുക്ക സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കഴക പ്രവൃത്തി ചെയ്താണ് തുടക്കം.
പഠനത്തോടൊപ്പം വേലക്കുന്ന് ശിവക്ഷേത്രത്തിൽ കഴക പ്രവൃത്തിയും എടുത്തു. ഇക്കണോമിക്സ്, മലയാളം തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദവും മലയാളം, സോഷ്യൽ സ്റ്റഡീസ് എന്നിവയിൽ ബിഎഡും നേടിയ ശേഷം ജിഎച്ച്എച്ച്എസ് പാണ്ടി, ജിഎച്ച്എച്ച്എസ് ഇടനീർ, ജിഎച്ച്എച്ച്എസ് ബന്തടുക്ക എന്നിവിടങ്ങളിൽ പ്ലസ് ടു ഗെസ്റ്റ് അധ്യാപകനായി ജോലി ചെയ്തു.
2020 ഫെബ്രുവരി മുതൽ പെരുമാളുടെ ദാസനായി പ്രവൃത്തി ചെയ്യുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

