തുമ്പമൺ ∙ രാഷ്ട്രീയ പ്രവർത്തനത്തിന്റെ നാൾവഴികൾ എഐ വിഡിയോയിൽ രൂപപ്പെടുത്തി പ്രചാരണരംഗത്ത് യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജു എം.ജോയി. പന്തളം ബ്ലോക്ക് പഞ്ചായത്തിലെ തുമ്പമൺ ഡിവിഷനിലെ യുഡിഎഫ് സ്ഥാനാർഥിയാണു രഞ്ജു.
തനിക്ക് 9 വയസ്സുള്ളപ്പോൾ, അന്ന് തന്റെ വാർഡിലെ യുഡിഎഫ് സ്ഥാനാർഥിയും ഇപ്പോൾ 11ാം വാർഡ് സ്ഥാനാർഥിയുമായ സഖറിയ വർഗീസ് വോട്ടഭ്യർഥിച്ചു വരുന്നതും തന്നോട് അദ്ദേഹത്തിന്റെ വിജയത്തിനു വേണ്ടി പ്രാർഥിക്കണമെന്നു പറയുന്നതും മുതലാണു വിഡിയോയുടെ തുടക്കം.
പോസ്റ്റർ പതിച്ചും വിവിധ സമരങ്ങൾക്ക് നേതൃത്വം നൽകിയും ഉയർന്നു യൂത്ത് കോൺഗ്രസ് ജില്ലാ നേതൃപദവിവരെ എത്തുന്നതും ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ നടന്ന സമരത്തിന്റെ പേരിൽ ജയിലിലടയ്ക്കപ്പെടുന്നതും ഉൾപ്പെടെ വിഡിയോയിലുണ്ട്. തിരഞ്ഞെടുപ്പിൽ രഞ്ജുവിന്റെ ആദ്യ പോരാട്ടമാണിത്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

