കൊല്ലം ∙ ശബരിമല ക്ഷേത്രത്തിലെ സ്വർണം കൊള്ളയടിച്ച കേസിലെ പ്രതി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും എംഎൽഎയുമായിരുന്ന എ.പത്മകുമാറിനെ ഇന്നു വൈകിട്ട് 4 വരെ കൊല്ലം വിജിലൻസ് കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കസ്റ്റഡിയിൽ വിട്ടു. പത്മകുമാറിന്റെ വിദേശയാത്രകളെയും സാമ്പത്തിക ഇടപാടുകളെയും കുറിച്ചു വ്യക്തത വരുത്തണം, കേസിലെ മറ്റു പ്രതികളുമായുള്ള ബന്ധം അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് പ്രോസിക്യൂഷൻ ഉന്നയിച്ചത്.
ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ബി.
മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായി ചാർജ് എടുക്കുന്നതിനു മുൻപു തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്കു കട്ടിളപ്പാളികൾ നൽകാൻ ഉത്തരവായെന്നു പ്രതിഭാഗം വാദിച്ചെങ്കിലും കൈമാറ്റം നടന്നപ്പോൾ മഹസർ തയാറാക്കാത്തത് കുറ്റകരമായ അനാസ്ഥയാണെന്നു കോടതി വിലയിരുത്തി.
ഗൂഢാലോചനയിൽ മുരാരി ബാബുവിനു സജീവ പങ്കുണ്ടെന്നും മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമുണ്ടായിരുന്നതായും പ്രോസിക്യൂഷൻ വാദിച്ചു.
എസ്ഐടി കസ്റ്റഡിയിൽ വിട്ട പത്മകുമാറിനെ വിജിലൻസ് കോടതി സമുച്ചയത്തിനു പുറത്തേക്ക് ഇറക്കിയപ്പോൾ ബിജെപി, കോൺഗ്രസ് പ്രവർത്തകർ വാഹനം തടഞ്ഞു പ്രതിഷേധിച്ചു.
ഇതിനിടയിൽപ്പെട്ട എസ്ഐടി ഉന്നത ഉദ്യോഗസ്ഥനെ പ്രതിഷേധക്കാർ തള്ളിവീഴ്ത്തി.
പ്രതിഷേധത്തിനിടെ ഒരു എസ്ഐയുടെ മൊബൈൽ ഫോൺ മോഷണംപോയി.
‘നൽകിയത് ദേവന്റെ അനുജ്ഞ മാത്രം’
ക്ഷേത്രത്തിലെ സ്ഥാവര, ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര്. ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും ദേവന്റെ അനുജ്ഞയും നൽകുകയാണു ചെയ്തതെന്നു തന്ത്രി പ്രത്യേക അന്വേഷണ സംഘത്തിനു മൊഴി നൽകി. തന്ത്രിമാരായ കണ്ഠര് രാജീവര്, കണ്ഠര് മോഹനര് എന്നിവർ ഒരാഴ്ച മുൻപാണ് മൊഴി നൽകിയത്.
ദ്വാരപാലക ശിൽപത്തിലെ ‘സ്വർണ അങ്കി’യുടെ നിറം മങ്ങിയതിനാൽ നവീകരിക്കാം എന്നാണ് അനുമതിയിൽ പറഞ്ഞിട്ടുള്ളതെന്നും തന്ത്രി രാജീവര് എസ്ഐടിയെ അറിയിച്ചിട്ടുണ്ട്.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് നടത്തിയ ‘ദൈവതുല്യരായ ആളുകൾ’ എന്ന പരാമർശത്തോട്, ‘ദൈവതുല്യരായിട്ടുള്ള എത്ര പേരുണ്ട്, അതെങ്ങനെ എനിക്കറിയാം’ എന്ന മറുപടിയാണു രാജീവര് നൽകിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

