തൃശൂർ ∙ കേരളത്തിൽ എവിടെയും ആയുർവേദ അരിഷ്ടാസവങ്ങളിൽ അലോപ്പതി മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടില്ലെന്നും ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ഗുണനിലവാരം ഉറ പ്പാക്കിയ ശേഷമാണ് കേരളത്തിലെ ആയുർവേദ മരുന്നുകൾ വിൽപനശാലകളിൽ എത്തിക്കുന്നതെന്നും ആയുർവേദിക് മെഡിസിൻ മാനുഫാക്ചറേഴ്സ് ഓർഗനൈസേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
പരിശോധന കാര്യക്ഷമമാക്കുന്നതിനായി ആയുർവേദ ഡപ്യൂട്ടി ഡ്രഗ്സ് കൺട്രോൾ വകുപ്പിൽ 6 പുതിയ ഇൻസ്പെക്ടർമാരെ നിയമിച്ചിട്ടുണ്ട്. 2 ജില്ലകൾക്ക് ഒരു ഡ്രഗ് ഇൻസ്പെക്ടർ എന്ന രീതിയിൽ നിയമനം നടത്തി മരുന്നുകളുടെ ഗുണനിലവാരം പരിശോധിച്ച് നിയമനടപടി സ്വീകരിക്കുന്നുണ്ട്.
ഒരു കമ്പനിയുടെ 7 മരുന്നുകളിൽ അലോപ്പതി മരുന്നുകളുടെ സാന്നിധ്യം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അവർക്കെതിരെ കേസ് ഫയൽ ചെയ്തു.
കേന്ദ്ര– സംസ്ഥാന ആയുഷ് വകുപ്പ് ഇതിൽ നടപടി സ്വീകരിച്ചുവരികയാണ്. ആയുർവേദ മരുന്നുകൾക്കെതിരെ തെറ്റായ പ്രചാരണം കേരളത്തിലെ ആയുർവേദ മേഖലയെയാകെ ദോഷകരമായി ബാധിക്കുമെന്നും മരുന്നുകളുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും ഓർഗനൈസേഷൻ പ്രസിഡന്റ് ഡോ.പി.രാംകുമാർ, ജനറൽ സെക്രട്ടറി ഡോ.ഡി.രാമനാഥൻ എന്നിവർ പറഞ്ഞു.
കേരളത്തിൽ വിറ്റഴിക്കുന്ന ആയുർവേദ മരുന്നുകളിൽ 99 ശതമാനവും സുരക്ഷിതമാണെന്ന് ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ അറിയിച്ചു.
ജിഎംപി സർട്ടിഫിക്കേഷൻ നേടിയ പ്രമുഖ കമ്പനികളാണ് കേരളത്തിൽ മരുന്ന് നിർമിക്കുന്നതെന്ന് അസോസിയേഷൻ പ്രസിഡന്റ് ഡോ.കെ.എസ്.വിഷ്ണു നമ്പൂതിരി, ജനറൽ സെക്രട്ടറി ഡോ.പി .കെ.ഹരിദാസ് എന്നിവർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

