തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറായപ്പോൾ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ സ്ഥാനാർത്ഥികളായ ഏക ജില്ല മലപ്പുറം. ബാക്കി 13 ജില്ലകളിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് മത്സര രംഗത്തുള്ളത്.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ചുള്ള പട്ടികയിലാണ് ഈ വിവരമുള്ളത്.
പ്രധാന വിവരങ്ങൾ ഇങ്ങനെ ഈ തിരഞ്ഞെടുപ്പിൽ ആകെ 75,644 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മൊത്തം സ്ഥാനാർത്ഥികളിൽ 39,609 സ്ത്രീകളും 36,034 പുരുഷന്മാരുമാണുള്ളത്.
മൊത്തത്തിൽ, പുരുഷ സ്ഥാനാർത്ഥികളെക്കാൾ (36,034) കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ (39,609) മത്സരിക്കുന്നു. ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മാത്രമാണ് മത്സര രംഗത്തുള്ളത്.
അത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്, ആകെ 8,381 സ്ഥാനാർത്ഥികൾ.
മലപ്പുറത്ത് 4,019 സ്ത്രീകളും 4,362 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. സ്ത്രീകളേക്കാൾ പുരുഷന്മാർ മത്സരിക്കുന്ന ഏക ജില്ലയും മലപ്പുറമാണ്.
എറണാകുളം (7,374), തൃശ്ശൂർ (7,284) എന്നീ ജില്ലകളാണ് കൂടുതൽ സ്ഥാനാർത്ഥികളുള്ള മറ്റ് രണ്ട് ജില്ലകൾ. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്, ആകെ 1,968 പേർ.
കൂടുതൽ സ്ത്രീകൾ സ്ഥാനാർത്ഥികളായ ജില്ല മലപ്പുറം കൂടുതൽ പുരുഷ സ്ഥാനാർത്ഥികളുള്ളതും മലപ്പുറം ജില്ലയിലാണ്. കുറഞ്ഞ സ്ഥാനാർത്ഥികളുള്ള രണ്ടാമത്തെ ജില്ല കാസർഗോഡാണ്, ഇവിടെ 2,855 സ്ഥാനാർത്ഥികളാണുള്ളത്.
മൂന്നാം സ്ഥാനത്ത് ഇടുക്കിയാണ്, ഇവിടെ ആകെ 3,102 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

