കണ്ണൂർ ∙ കാഴ്ച വെല്ലുവിളിയുള്ളവരോ, അവശതയുള്ളവരോ ആയ സമ്മതിദായകർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ ആയാസരഹിതമായി വോട്ടു ചെയ്യാൻ ക്രമീകരണങ്ങൾ ഒരുക്കും. സമ്മതിദായകന് ബാലറ്റ് യൂണിറ്റിലെ ചിഹ്നം തിരിച്ചറിഞ്ഞ് വോട്ടു ചെയ്യുന്നതിനുള്ള ബട്ടൺ അമർത്തുന്നതിനോ ബ്രെയിൽ ലിപി സ്പർശിച്ച് വോട്ട് ചെയ്യുന്നതിനോ പരസഹായം കൂടാതെ കഴിയുകയില്ലെന്ന് പ്രിസൈഡിങ് ഓഫിസർക്ക് ബോധ്യംവരുന്ന പക്ഷം 18 വയസ്സിൽ കുറയാത്ത പ്രായമുള്ള ഒരു സഹായിയെ/മിത്രത്തെ വോട്ട് രേഖപ്പെടുത്താനുള്ള അറയിലേയ്ക്കു കൊണ്ടുപോകാൻ സമ്മതിദായകനെ അനുവദിക്കും. സഹായിയെ അനുവദിക്കുന്ന പക്ഷം, സമ്മതിദായകന്റെ ഇടതു കയ്യിലെ ചൂണ്ടുവിരലിൽ അടയാളം ഇടുന്നതിനു പുറമേ സഹായിയുടെ വലതു കയ്യിലെ ചൂണ്ടുവിരലിലും അടയാളമിടും.
വോട്ടറെ സഹായിക്കാൻ സ്ഥാനാർഥിയെയോ പോളിങ് ഏജന്റിനെയോ അനുവദിക്കാൻ പാടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

