കൊല്ലങ്കോട് ∙ പുഴയോരത്തു കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ 13 ധനസഹായ അപേക്ഷകളിൽ 11 എണ്ണവും സഹായത്തിന് അർഹമാണെന്നു കണ്ടെത്തി. പാലക്കാട് നഗരത്തിനു സമീപം യാക്കര പുഴപ്പാലത്തിനടുത്തു കുറ്റിക്കാട്ടിലാണു പട്ടികവർഗ വിദ്യാർഥികളുടെ അപേക്ഷകൾ കഴിഞ്ഞ ദിവസം വൈദ്യുതി ജീവനക്കാർ കണ്ടെത്തിയത്.
അർഹമായ അപേക്ഷകൾ പട്ടികവർഗ ഡയറക്ടറേറ്റിലേക്കു കൈമാറിയതായി ജില്ലാ പട്ടികവർഗ ഓഫിസർ എം.ഷമീന അറിയിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ പട്ടികവർഗ വിദ്യാർഥികൾക്കുള്ള ധനസഹായത്തിനു ഗോത്രമേഖലയായ പറമ്പിക്കുളത്തെ കുരിയാർകുറ്റി, കടവ്, എർത്ത് ഡാം ഉന്നതികളിലെയും മുതലമട ചെമ്മണാംപതിയിലെയും വണ്ടാഴി പഞ്ചായത്തിലെ മംഗലംഡാമിലെയും കുട്ടികൾ നൽകിയ അപേക്ഷകളാണ് കുറ്റിക്കാട്ടിൽ കണ്ടെത്തിയത്.
വൈദ്യുതി ജീവനക്കാർ കാടുവെട്ടുന്നതിനിടെ കണ്ട
അപേക്ഷകൾ വീണ്ടെടുത്തു രക്ഷിതാക്കൾ ജില്ലാ കലക്ടർക്കു കൈമാറി. ഇതു പരിശോധിച്ചപ്പോഴാണ് 11 എണ്ണവും അർഹമാണെന്നു തെളിഞ്ഞത്. സംഭവത്തിൽ കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസറായിരുന്ന അജീഷ് ഭാസ്കരനു കാരണം കാണിക്കൽ നോട്ടിസ് നൽകി.
ജില്ലാ കലക്ടർ എം.എസ്.മാധവിക്കുട്ടിയുടെ നിർദേശത്തിൽ ജില്ലാ പട്ടികവർഗ ഓഫിസർ എം.ഷമീനയാണു 3 ദിവസത്തിനകം മറുപടി ആവശ്യപ്പെട്ടു നോട്ടിസ് നൽകിയത്. പട്ടികവർഗ വകുപ്പ് ഡയറക്ടർ ഡോ.മിഥുൻ പ്രേംരാജും വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്ടി പ്രമോട്ടർമാർ വഴി നൽകിയ അപേക്ഷകൾ കൊല്ലങ്കോട്ടെ ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസിൽ എത്തിച്ചുവെന്നാണു പ്രാഥമിക സൂചന.
ഇവ ആരാണു കുറ്റിക്കാട്ടിൽ തള്ളിയതെന്നു വ്യക്തമാകാനുണ്ട്.
‘കുറ്റക്കാരെ ശിക്ഷിക്കണം’
പാലക്കാട് ∙ കൊല്ലങ്കോട് പട്ടികവർഗ വിഭാഗം കുട്ടികളുടെ സഹായധന അപേക്ഷകൾ പുഴയോരത്തു കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നു അഖില കേരള പാണർ സമാജം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി.പെ.കനകദാസ്, സെക്രട്ടറി എ.മുരളി തരൂർ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

