കോയമ്പത്തൂർ ∙ കോയമ്പത്തൂർ റേഞ്ചിൽ കറങ്ങിയിരുന്ന ഒറ്റയാൻ റോളക്സിനു ദാരുണാന്ത്യം. ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലെ മന്തിരിമട്ടത്താണ് ആന ബുധനാഴ്ച ഉച്ചയ്ക്കു ചരിഞ്ഞതെന്നു ഫീൽഡ് ഡയറക്ടർ ഡി.വെങ്കടേഷ് അറിയിച്ചു.
റേഡിയോ കോളർ ഘടിപ്പിച്ചിരുന്ന ആനയെ നിരീക്ഷിക്കാനായി ആറംഗ സംഘത്തെ നിയമിച്ചിരുന്നു. കഴിഞ്ഞ 12നു പറമ്പിക്കുളം അണക്കെട്ട് റിസർവോയറിനു സമീപത്തെ മന്തിരിമട്ടത്താണു വിട്ടയച്ചത്.
കാട്ടിൽ വിട്ടതു മുതൽ റേഡിയോ സിഗ്നൽ ലഭിക്കുന്ന മുറയ്ക്ക് ആനയെ നിരീക്ഷിക്കുകയും ഭക്ഷണവും വെള്ളവും എടുക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നുണ്ട്. ഇന്നലെ രാവിലെ 11.45നു ലഭിച്ച സിഗ്നൽ അനുസരിച്ചു നടത്തിയ പരിശോധനയിൽ ആന ഭക്ഷണം എടുക്കുന്നതു കണ്ടു പിന്തുടർന്നിരുന്നു. ഉച്ചയ്ക്കു രണ്ടോടെ കൊമ്പൻ വെള്ളം കുടിക്കാനായി അടുത്തുള്ള സിരുപുളികൻ ഓടയിലേക്ക് എത്തുന്നതിനു തൊട്ടു മുൻപു വഴുതി വീഴുകയായിരുന്നു.
അനക്കം ഇല്ലാത്തതിനെത്തുടർന്നു പരിശോധിച്ചപ്പോൾ ചരിഞ്ഞതായി കണ്ടെത്തി.
ഒക്ടോബർ 17നു തൊണ്ടാമുത്തൂർ ഭാഗത്തു നിന്നു പിടികൂടി 25 ദിവസം ശാന്തനാക്കിയ ശേഷമാണു നവംബർ 12നു കാട്ടിലേക്കു വിട്ടയച്ചത്. ഒരാഴ്ച മുൻപാണു ഗൂഡല്ലൂരിൽ നിന്നു പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച രാധാകൃഷ്ണൻ എന്ന ഒറ്റയാൻ വഴുതിവീണു ചരിഞ്ഞത്.ഇന്നു പോസ്റ്റ്മോർട്ടം നടക്കും.
ചീഫ് വൈൽഡ് വാർഡന്റെ നിർദേശപ്രകാരം സ്വതന്ത്ര അന്വേഷണം നടത്തും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

