തൊടുപുഴ ∙ ഓട്ടോറിക്ഷയുടെ സൈഡ് മാറിപ്പോയി; കേരള കോൺഗ്രസ് സ്ഥാനാർഥികൾക്കായി വോട്ടിങ് യന്ത്രത്തിൽ വയ്ക്കാനുള്ള ചിഹ്നം മാറ്റിക്കൊടുക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ. നിർത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ വശത്തുനിന്നുള്ള ചിത്രമാണു കേരള കോൺഗ്രസിനു കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ അനുവദിച്ചിട്ടുള്ളത്. എന്നാൽ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ തദ്ദേശ തിരഞ്ഞെടുപ്പിൽ അച്ചടിക്കാനായി നൽകിയ ചിഹ്നം ഓട്ടോറിക്ഷയുടെ മുൻഭാഗം കാണുന്ന തരത്തിലായിരുന്നു.
കേരള കോൺഗ്രസ് സ്ഥാനാർഥികൾ ബാനറിലും പോസ്റ്ററിലുമെല്ലാം അൽപം ചരിച്ച് നിർത്തിയിരിക്കുന്ന ഓട്ടോറിക്ഷയുടെ ചിഹ്നമാണ് അടിച്ചിരുന്നത്.
എന്നാൽ മുൻഭാഗം കാണുന്ന തരത്തിലുള്ള ഓട്ടോറിക്ഷയുടെ ചിഹ്നം ഉൾപ്പെടുത്തി പല പഞ്ചായത്തുകളിലേക്കുമുള്ള പോസ്റ്റൽ ബാലറ്റ് അച്ചടിച്ച് അതതു റിട്ടേണിങ് ഓഫിസർമാർക്ക് കൈമാറിയപ്പോഴാണ് ചിഹ്നത്തിൽ ചെറിയ മാറ്റം ഉണ്ടായതു ബന്ധപ്പെട്ടവർ ശ്രദ്ധിച്ചത്.
തുടർന്നു പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ കമ്മിഷനു പരാതി അറിയിച്ചു. ഇതോടെയാണു, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അനുവദിച്ചതേതു പോലത്തെ ചിഹ്നം അച്ചടിച്ചു പുതിയ ബാലറ്റ് അടിക്കാൻ തീരുമാനമായത്. അച്ചടിച്ചു വിതരണം ചെയ്ത പോസ്റ്റൽ ബാലറ്റുകൾ തിരികെ വാങ്ങാനും നിർദേശം കൊടുത്തിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

