തലയോലപ്പറമ്പ് ∙ യൂസ്ഡ് കാർ ഷോറൂമിൽ തീ പിടിച്ച് എസിയും ഇതിനോട് ചേർന്ന് ഓഫിസിനുള്ളിൽ വച്ചിരുന്ന ബാറ്ററികളും കത്തിനശിച്ചു. ഇന്നലെ വൈകിട്ട് 7.30നു തലപ്പാറയിലാണ് സംഭവം.
തലപ്പാറ എരണയ്ക്കൽ മുഹമ്മദ് അസ്ലാമിന്റെ ഉടമസ്ഥതയിലുള്ള ഫ്ലൈവീൽസ് എന്ന യൂസ്ഡ് കാർ ഷോറൂമിലാണ് തീപിടിച്ചത്. വൈകിട്ട് സ്ഥാപനം അടച്ചുപോയ ശേഷമാണ് സംഭവം ഉണ്ടായത്.
തീ പടരുന്നത് സമീപത്തെ കാർ വർക്ഷോപ് ജീവനക്കാരാണ് ആദ്യം കണ്ടത്. ഓഫിസിന് പുറത്ത് എസി സ്ഥാപിച്ചിരിക്കുന്ന ഭാഗത്തു നിന്നു തീ പിടിച്ച് ഉള്ളിലേക്ക് ആളിപ്പടരുകയായിരുന്നു.
തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ഓടിയെത്തി ഓഫിസ് മുറിയോടു ചേർന്ന് വിൽപനയ്ക്കായി ഇട്ടിരുന്ന കാറുകൾ ഉടൻ മാറ്റിയതിനാൽ തീ പടരാതെ വൻദുരന്തം ഒഴിവായി.
ഇതിനു സമീപത്തായി. പ്രവർത്തിക്കുന്ന പണിക്കശേരിൽ അജിത്തിന്റെ ഉടമസ്ഥതയിലുള്ള വിഷ്ണു ഓട്ടമൊബീൽ വർക്ഷോപ്പിലേക്കും തീ പടർന്നു.
വർക്ഷോപ്പിന്റെ വശങ്ങളിൽ സ്ഥാപിച്ചിരുന്ന ഗാർഡൻ നെറ്റ്, ഇലക്ട്രിക് വയറിങ് എന്നിവയിലേക്ക് തീ ആളിപ്പടർന്ന് കത്തി നശിച്ചു. അവിടെ അറ്റകുറ്റപ്പണികൾക്കായി ഇട്ടിരുന്ന രണ്ടു ജീപ്പുകൾ ഉടൻ മാറ്റി ഫയർ എക്സ്റ്റിങ്ഗ്യൂഷർ ഉപയോഗിച്ചതോടെ ദുരന്തത്തിന്റെ വ്യാപ്തി കുറഞ്ഞു.
പിന്നീട് സമീപ സ്ഥലങ്ങളിൽ നിന്നു കൂടുതൽ എക്സ്റ്റിങ്ഗ്യൂഷർ എത്തിച്ച് തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു. വൈക്കത്തുനിന്നു രണ്ടു ഫയർ യൂണിറ്റ് സ്ഥലത്തെത്തിയാണ് തീ പൂർണമായി കെടുത്തിയത്.
തലയോലപ്പറമ്പ് പൊലീസും സ്ഥലത്തെത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

