ശാസ്താംകോട്ട ∙ ജലസേചന വകുപ്പിന്റെ ഒരു കോടി രൂപയുടെ പദ്ധതിപ്രകാരം ആരംഭിച്ച ശാസ്താംകോട്ട
തടാക സംരക്ഷണ പ്രവർത്തനങ്ങൾ തട്ടിപ്പെന്നു പരാതി. തടാക തീരത്തെ സംരക്ഷിത മൊട്ടക്കുന്നുകൾ മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് ഇടിച്ചുനിരത്തി കുഴിയെടുത്ത ശേഷം പാറ അടുക്കാനുള്ള മേജർ ഇറിഗേഷൻ വകുപ്പിന്റെ പദ്ധതിയാണു വിവാദമായത്.
ആദ്യ ഘട്ടമായി 10 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. 3 വർഷം മുൻപ് ആവിഷ്കരിച്ച പദ്ധതിയാണ് ഇപ്പോൾ നടപ്പാക്കുന്നത്.
ചെങ്കുത്തായ കുന്നിൻ പ്രദേശങ്ങളിൽ നിന്നു മഴക്കാലത്തു തടാകത്തിലേക്കു മണ്ണൊലിപ്പു പതിവാണ്.
ഇത് തടയാനെന്ന പേരിൽ മണ്ണൊലിപ്പ് ഇല്ലാത്ത പ്രദേശങ്ങൾ കൂടി കുഴിച്ചു മണ്ണ് കടത്തിയെന്നു പരാതിയുണ്ട്. ഡിബി കോളജിന്റെ പിൻവശത്തുള്ള സ്ഥലത്താണു വലിയ തോതിൽ തടാക തീരം ഇടിച്ചു നിരത്തിയത്.
ലോഡുമായുള്ള ടിപ്പർ ലോറികളുടെ സഞ്ചാരം പതിവായതോടെ പ്രദേശത്തെ കോൺക്രീറ്റ് റോഡും തകരാറിലായി. ഇപ്പോൾ നടന്നുവരുന്ന അശാസ്ത്രീയമായ പദ്ധതി നിർവഹണം നിർത്തണമെന്നും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി തടാക സംരക്ഷണത്തിനു നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ‘നമ്മുടെ കായൽ’ കൂട്ടായ്മ മുഖ്യമന്ത്രിക്കും ജലവിഭവ മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

