തൃക്കരിപ്പൂർ ∙ അടുത്തമാസം 4 മുതൽ 11 വരെ തൃക്കരിപ്പൂർ രാമവില്യം കഴകത്തിൽ നടത്തുന്ന പാട്ടുത്സവത്തിനു ‘ഓലയും കുലയും കൊത്തൽ’ നടത്തി. അനുഷ്ഠാനപൂർവം പൊലിമയേറിയ ചടങ്ങുകളോടെയായിരുന്നു ഓലയും കുലയും കൊത്തൽ.
കഴകം വളപ്പിലെ തെങ്ങിൽനിന്നു മുഹൂർത്തം നോക്കി കൊത്തിയിട്ട ഓലയുടെ ദിക്കും ദിശയും ഗണിച്ച് കഴകം ജന്മാവകാശികളായ ജ്യോത്സ്യർ പാട്ടുത്സവത്തിന്റെ ശുഭാശുഭം കുറിച്ചു.
കഴകത്തിലെയും ഉപക്ഷേത്രങ്ങളായ ഒളവറ മുണ്ട്യ, കൂലേരി മുണ്ട്യ, പേക്കടം കുറുവാപ്പള്ളി അറ ദേവസ്വം, തടിയൻ കൊവ്വൽ മുണ്ട്യ, പടന്ന മുണ്ട്യ എന്നിവിടങ്ങളിലെയും ആചാരസ്ഥാനികരും വാല്യക്കാരും ഭാരവാഹികളും പങ്കെടുത്തു.
പാട്ടുത്സവത്തിനു മുന്നോടിയായി കഴകം പരിസരം ഒരുക്കുന്ന നിലംപണി 30ന് ആരംഭിക്കും. കഴകത്തിലെയും ഉപക്ഷേത്രങ്ങളിലെയും വാല്യക്കാരും സ്ത്രീകളും അണിനിരക്കും.
ആചാരസ്ഥാനികരുടെ നേതൃത്വത്തിലാണു നിലംപണി.
3നു വൈകിട്ട് 3.30നു ബീരിച്ചേരി മനപരിസരത്തുനിന്നു പാട്ടുത്സവ വിളംബര ഘോഷയാത്ര നടത്തും. 4നു വൈകിട്ട് അള്ളട സ്വരൂപാധിപൻ ഉദിനൂർ ക്ഷേത്രപാലകന്റെയും തൃക്കരിപ്പൂർ ചക്രപാണീശ്വരന്റെയും സന്നിധികളിൽനിന്ന് ആചാര സ്ഥാനികർ എഴുന്നള്ളിക്കുന്ന ദീപവും തിരിയും കഴകസന്നിധിയിൽ പ്രകാശിക്കുന്നതോടെയാണ് പാട്ടുത്സവം തുടങ്ങുക.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

