നടുവണ്ണൂർ ∙ കോട്ടൂർ പഞ്ചായത്തിലെ പാത്തിപ്പാറ – നമ്പികുളം റോഡ് അവഗണനയിൽ. ടൂറിസ്റ്റ് കേന്ദ്രമായ കാറ്റുള്ളമല നമ്പികുളത്തേക്ക് പാത്തിപ്പാറ ഭാഗത്ത് നിന്നെത്തുന്ന റോഡ് വർഷങ്ങളായി കുണ്ടും കുഴിയുമായി കിടക്കുകയാണ്.
പാത്തിപ്പാറ – കുന്നിക്കൂട്ടം റോഡിൽ വടക്കഞ്ചേരി മുക്കിൽ നിന്നാണ് രണ്ടു കിലോ മീറ്റർ ദൂരമുള്ള റോഡ് ആരംഭിക്കുന്നത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ ഫണ്ടിൽ നമ്പികുളത്ത് 72 ലക്ഷം രൂപയുടെ വികസന പ്രവൃത്തി നടക്കുന്നുണ്ട്.
കൂടാതെ സ്വകാര്യ പങ്കാളിത്തത്തിൽ ഗ്ലാസ് ബ്രിജ് ഉൾപ്പെടെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന പദ്ധതികളും ഇവിടെ ആരംഭിക്കുന്നുണ്ട്.
2300 ഓളം അടി ഉയരത്തിലുള്ള നമ്പികുളം മലയിലേക്ക് മനോഹര കാഴ്ച സമ്മാനിക്കുന്ന റോഡാണിത്. ചെറിയ രണ്ട് വെള്ളച്ചാട്ടവും റോഡരികിലുണ്ട്.
റോഡ് നവീകരിക്കുന്നതിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്ന് കോട്ടൂർ പഞ്ചായത്ത് മൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ജോഷി ചെറുപറമ്പിൽ അധ്യക്ഷത വഹിച്ചു.
ലിഞ്ചു എസ്തപ്പാൻ, ബിനു ജോർജ്, ലിനസ് ചെറുപറമ്പിൽ, തോമസ് പറമ്പു കാട്ടിൽ, ഒ.അഭിത്ത്, വി.സി.ജിമേഷ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

