ചാലക്കുടി ∙ വിദേശത്തു ജോലി വാഗ്ദാനം ചെയ്തും വീസ നൽകാമെന്നു വിശ്വസിപ്പിച്ചും 5 ലക്ഷം രൂപ തട്ടിയ കേസിൽ നെടുമ്പാശേരി എയർപോർട്ടിൽ നിന്നു പിടിയിലായ വെങ്കിടങ്ങ് സ്വദേശിയുടെ പേരിൽ ചാലക്കുടിയിലും ഒട്ടേറെ കേസുകൾ. കരുവന്തല സ്വദേശി മാമ്മസ്രയില്ലത്ത് നിസയെ (50)യാണ് ലുക്കൗട്ട് സർക്കുലർ (എൽഒസി) പ്രകാരം പൊലീസ് പിടികൂടിയത്.
ഇവർ പിടിയിലായതും ഒട്ടേറെ പേരാണ് ഇത്തരം പരാതികളുമായി രംഗത്തെത്തിയതെന്നും കോടികളുടെ തട്ടിപ്പ് നടത്തിയതായാണ് സൂചനയെന്നും പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
ചാലക്കുടി അണ്ണല്ലൂർ തിരുത്തിപ്പറമ്പ് സ്വദേശി പുതിയപറമ്പിൽ സ്റ്റെവിൻ പൗലോസിനു (28) കാനഡയിലേക്കു വീസ നൽകാമെന്നു പറഞ്ഞ് 2024 ഏപ്രിൽ 6 മുതൽ 2025 സെപ്റ്റംബർ 8 വരെയുള്ള കാലയളവിൽ പല തവണകളായി ബാങ്ക് അക്കൗണ്ട് വഴി 5 ലക്ഷം രൂപ കൈക്കലാക്കിയ കബളിപ്പിച്ചെന്നാണു കേസ്.
സംഭവം കേസായതിനെത്തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഷാർജയിൽ നിന്നു നാട്ടിലേക്ക് വരുന്നതിനായി 25ന് നെടുമ്പാശേരി എയർപോർട്ടിൽ വന്നിറങ്ങിയപ്പോഴാണ് എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു റൂറൽ ജില്ലാ പൊലീസിനെ അറിയിച്ചത്.
അന്വേഷണസംഘം നെടുമ്പാശേരിയിലെത്തി അറസ്റ്റ് ചെയ്തു ചാലക്കുടി പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണു പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്ഐമാരായ ഒ.ജി.ഷാജു, എ.വി.ലാലു, സന്തോഷ്, എഎസ്ഐമാരായ രജനി ജോസഫ്, വിനോദ്, സിപിഒ സജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

