പെരിയ ∙ പുല്ലൂർ കൊടവലത്തുനിന്നു വനംവകുപ്പ് കൂട്ടിലാക്കിയ പുലിയെ തൃശൂർ സുവോളജിക്കൽ പാർക്കിലെത്തിച്ചു. പൂർണ ആരോഗ്യവാനായ ഒരു വയസ്സുള്ള ആൺപുലി രണ്ടാഴ്ചയോളം സുവോളജിക്കൽ പാർക്കിലെ വെറ്ററിനറി ആശുപത്രിയിലെ ഇൻ പേഷ്യന്റ് വാർഡിൽ ‘ക്വാറന്റീനി’ലായിരിക്കും.
പുലിക്ക് ആവശ്യമായ ചികിത്സയും പ്രത്യേക പരിചരണവും ലഭ്യമാക്കാനാണു ക്വാറന്റീനെന്നു കാസർകോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ ജോസ് മാത്യു പറഞ്ഞു. തുടർന്നു ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശപ്രകാരം തുടർനടപടിയെടുക്കും.
ഞായറാഴ്ച വൈകിട്ടാണു കൊടവലം നീരളംകൈയിലെ മധുവിന്റെ വീട്ടുപറമ്പിലെ കിണറ്റിൽ വീണനിലയിൽ പുലിയെ കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം രാത്രി 9.30ന് പുലിയെ കൂട്ടിലാക്കി. തുടർന്ന് കാഞ്ഞങ്ങാട് റേഞ്ച് ഓഫിസിൽ നിരീക്ഷണത്തിലായിരുന്ന പുലിയെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ ചൊവ്വാഴ്ച രാത്രി തൃശൂരിലേക്കു കൊണ്ടുപോയി. ഇന്നലെ രാവിലെ 7നു സംഘം തൃശൂരിലെത്തി.
അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ നജ്മൽ അമീൻ, റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.രാഹുൽ, ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ (ആർആർടി) എൻ.വി.സത്യൻ എന്നിവരുടെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ എം.എം.അജീഷ്, വി.വി.പ്രകാശൻ, എ.കെ.ഷിഹാബുദീൻ, കെ.സുധീഷ്, ഡ്രൈവർമാരായ സി.കെ.ബിജേഷ്കുമാർ, എ.അമൽ, ജീവനക്കാരായ പി.രവീന്ദ്രൻ, വിജേഷ് എന്നിവർ വനംവകുപ്പ് ആർആർടി വാഹനത്തിലാണ് പുലിയെ തൃശൂരിൽ എത്തിച്ചത്.
ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ.ബി.ഇല്യാസ് റാവുത്തർ, അസിസ്റ്റന്റ് സർജൻ ഡോ. മിഥുൻ നീലങ്കാവിൽ എന്നിവർ പുലിയെ പരിശോധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

