പാടച്ചിറ ∙ സർക്കാർ ആശുപത്രിക്കു സമീപത്തെ കരിങ്കൽക്വാറി പ്രവർത്തനം ഉടൻ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ക്വാറിയിലേക്കു മാർച്ച് നടത്തുകയും ക്വാറിവാഹനങ്ങൾ തടഞ്ഞിടുകയും ചെയ്തു. ക്വാറിയിലെ ഉഗ്രസ്ഫോടനം പരിധിവിടുന്നെന്നും ആളുകൾക്ക് വീടിനു പുറത്തിറങ്ങാനാവുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്.
പ്രദേശത്തെ വീടുകളുടെ മുകളിലും മുറ്റത്തും പാറകഷണങ്ങൾ തെറിച്ചുവീഴുന്നത് പതിവായി. ചിലവീടുകളുടെ ഭിത്തി പൊട്ടുകയുമുണ്ടായി.
കൃഷിയിടങ്ങളിലേക്കും കല്ല് തെറിക്കുന്നതിനാൽ വിളവെടുക്കാനും പറമ്പിലിറങ്ങാനും കഴിയുന്നില്ലെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.
എല്ലാനിയമങ്ങളും ലംഘിച്ചാണ് ക്വാറി പ്രവർത്തനം. സ്ഫോടനശക്തിയേറിയതും ദൂരേക്ക് കല്ല്തെറിച്ചുവീഴുന്നതുമാണ് ഇപ്പോൾ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകാനിടയായത്. ജനകീയ പ്രതിഷേധം അതിരുവിടുമെന്ന മുന്നറിയിപ്പിനെ തുടർന്ന് പൊലീസ് ശക്തമായ കാവൽ ഏർപ്പെടുത്തിയിരുന്നു.താമരശേരി സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരുന്നു പൊലീസ് കാവൽ.
ക്വാറിപ്രവർത്തനം തങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്നെന്നാണ് പ്രദേശത്തെ വീട്ടമ്മമാരുടെ പരാതി.തിരഞ്ഞെ
ടുപ്പ് സമയമായതിനാൽ പ്രദേശത്തെ എല്ലാമുന്നണി സ്ഥാനാർഥികളും രാഷ്ട്രീയ നേതാക്കളും സമരത്തിനു പിന്തുണയുമായി സ്ഥലത്തെത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.വിജയൻ, ജില്ലാപഞ്ചായത്ത് അംഗം ബീനാജോസ്, ലില്ലി തങ്കച്ചൻ, വർഗീസ് മുരിയൻകാവിൽ, തോമസ് പാഴൂക്കാലാ, കെ.വി.ജോബി, രാജൻ പാറക്കൽ, സണ്ണിജോസഫ്, പി.എ.പ്രകാശൻ, പി.ടി.പ്രകാശൻ, ജോമറ്റ് വാദ്യത്ത്, ജോളി കുഴിപ്പള്ളിൽ, ഷൈനി സണ്ണി, കെ.പി.സൂര്യമോൾ, സന്തോഷ് ചക്കാലക്കൽ, സ്മിത സന്തോഷ്, ശിവരാമൻ പാറക്കുഴി, സ്റ്റീഫൻ പുകുടിയിൽ, സി.ഡി.തങ്കച്ചൻ, ജീസ് കടുപ്പിൽ, ജസ്റ്റിൻ കടുപ്പിൽ, ടോമി ചൂനാട്ട്, മനോജ് മാത്യു, സുനിൽ പാലമറ്റം, ജോയി താന്നിക്കൽ, ചാൾസ് കിഴക്കെഭാഗത്ത് എന്നിവർ നേതൃത്വംനൽകി.
ക്വാറിതാൽക്കാലികമായി അടച്ചിടാൻ നോട്ടീസ് നൽകുമെന്ന് ബത്തേരി തഹസീൽദാർ എം.എസ്.ശിവദാസൻ അറിയിച്ചു.
ക്വാറി പ്രവർത്തനം പരിശോധിക്കുമന്നും പ്രദേശത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച വിശദറിപ്പോർട്ട് ഉടൻ കലക്ടർക്ക് നൽകുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചായത്ത് ഓഫിസിൽചേർന്ന യോഗത്തിൽ പ്രസിഡന്റ് പി.കെ.വിജയൻ അധ്യക്ഷതവഹിച്ചു.പുൽപള്ളി സി.ഐ.കെ.വി.മഹേഷ്, പാടിച്ചിറ വില്ലേജ്ഓഫിസർ പി.വി.ജോസ്, സമരസമതി ഭാരവാഹികൾ, സർവകക്ഷി നേതാക്കൾ എന്നിവർപങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

