യുദ്ധം നിർത്താനുള്ള യുഎസിന്റെ പ്ലാനിന് യുക്രെയ്ൻ വഴങ്ങിയിട്ടും നിലപാടിൽ ‘സസ്പെൻസ്’ തുടർന്ന് റഷ്യ. സമാധാന പ്ലാൻ റഷ്യയ്ക്ക് കിട്ടിയിട്ടില്ലെന്ന് പ്രസിഡന്റ് വ്ലാമിഡിർ പുട്ടിന്റെ വക്താവ് യൂറി ഉഷകോവ് പറഞ്ഞു.
യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച അവസാനവാക്ക് പ്രസിഡന്റ് പുട്ടിന്റേതായിരിക്കുമെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.
യുഎസിന്റെ സമാധാന ശ്രമങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും റഷ്യയുടെ ആവശ്യങ്ങളിന്മേൽ ഇപ്പോഴും സമവായമായിട്ടില്ലെന്ന് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർഗേയ് റിയാബ്കോവും പറഞ്ഞു. യുദ്ധം ഉടൻ തീരുമെന്ന വ്യാഖ്യാനത്തിലേക്ക് എടുത്തുചാടേണ്ടെന്ന് പുട്ടിന്റെ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവും പറഞ്ഞു.
റഷ്യ ഇപ്പോഴും കരുതലോടയാണ് നീങ്ങുന്നതെന്ന് ഇതോടെ വ്യക്തമായി. അതേസമയം, അനുനയ നീക്കങ്ങൾക്കായി ട്രംപിന്റെ ദൂതൻ സ്റ്റീവ് വിറ്റ്കോഫ് അടുത്തയാഴ്ച മോസ്കോയിലെത്തി പുട്ടിനെ കാണും.
അബുദാബിയിൽ യുഎസ് പ്രതിനിധികളുമായി നടന്ന ചർച്ചയിലാണ്
യുക്രെയ്ൻ വ്യക്തമാക്കിയത്.
പ്ലാൻ അംഗീകരിക്കുന്നത് കീഴടങ്ങുന്നതിന് തുല്യമാണ്. ഒന്നുകിൽ പരമാധികാരം നഷ്ടമാകും; അല്ലെങ്കിൽ ഉറ്റ സുഹൃത്തിനെ നിന്ദിക്കേണ്ടിവരും.
ഈ വിഷമഘട്ടത്തിൽ നിന്നുകൊണ്ടാണ് പ്ലാൻ അംഗീകരിക്കുന്നതെന്നും യുക്രെയ്ൻ വ്യക്തമാക്കിയിരുന്നു. അതേസമയം, സമാധാന നീക്കങ്ങൾ ഉഷാറായത് ക്രൂഡ് ഓയിൽ വിലയെ വീഴ്ത്തി.
ഡബ്ല്യുടിഐ വില ബാരലിന് 0.55% താഴ്ന്ന് 58.33 ഡോളറിലെത്തി. ബ്രെന്റ് വില 0.52% നഷ്ടവുമായി 62.80 ഡോളറുമായി.
ചൈനീസ് പ്രകോപനം; തായ്വാന്റെ ‘പടയൊരുക്കം’
ചൈന സൈനിക സാന്നിധ്യം ഉയർത്തി പ്രകോപനം സൃഷ്ടിക്കുന്നതിനിടെ, ആയുധശേഖരം വർധിപ്പിക്കാനുള്ള പ്ലാനുമായി തായ്വാൻ.
4,000 കോടി ഡോളറിന്റെ (ഏകദേശം 3.6 ലക്ഷം കോടി രൂപ) അധിക പ്രതിരോധ ബജറ്റ് ഉടൻ അവതരിപ്പിക്കുമെന്ന് തായ്വാൻ പ്രസിഡന്റ് ലായി ചിങ്-തെ പറഞ്ഞു. തായ്വാനെ ചൈന ആക്രമിച്ചാൽ ജാപ്പനീസ് സൈന്യം പ്രതിരോധിക്കുമെന്ന ജപ്പാൻ പ്രധാനമന്ത്രി സനയ് തകയ്ചിയുടെ പ്രസ്താവന സൃഷ്ടിച്ച കോളിളക്കവും കെട്ടടങ്ങിയിട്ടില്ല.
തകയ്ചി പരിധി ലംഘിച്ചെന്ന് ചൈന പ്രതികരിച്ചിരുന്നു. പ്രശ്നം കൂടുതൽ വഷളാക്കരുതെന്ന് തകയ്ചിയോട് യുഎസ് പ്രസിഡന്റ് ട്രംപ് ആവശ്യപ്പെട്ടെന്നും റിപ്പോർട്ടുകളുണ്ട്.
ഓഹരികളിൽ ആഘോഷമേളം
ഇന്നലെ നടത്തിയ വമ്പൻ മുന്നേറ്റം ഇന്നും ഉഷാറാടെ തുടരാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഓഹരി വിപണികൾ.
ഇന്നലെ സെൻസെക്സ് 1,022 പോയിന്റും (+1.21%) നിഫ്റ്റി 320 പോയിന്റും (+1.24%) മുന്നേറിയിരുന്നു. ഇന്നു രാവിലെ ഗിഫ്റ്റ് നിഫ്റ്റി 60 പോയിന്റ് കയറിയെന്നതും നൽകുന്നത് ശുഭപ്രതീക്ഷ.
യുഎസിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത, യുഎസ്-യൂറോപ്യന്-ഏഷ്യൻ ഓഹരികളിൽ നിന്നു വീശിയ നേട്ടക്കാറ്റ്, ക്രൂഡ് ഓയിൽ വിലത്തകർച്ച, വിദേശ നിക്ഷേപകരുടെ (എഫ്ഐഐ) തിരിച്ചുവരവ്, മികച്ച ജിഡിപി വളർച്ചാപ്രതീക്ഷ, ഡിസംബർ 5ന് പ്രഖ്യാപിക്കുന്ന പണനയത്തിൽ റിസർവ് ബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷ തുടങ്ങിയ അനുകൂല ഘടകങ്ങളുടെ കരുത്തിലാണ് ഓഹരികളുടെ കുതിച്ചുകയറ്റം.
∙ യുഎസ് ഓഹരികൾ ഇന്നലെയും മുന്നേറി.
ഇന്ന് യുഎസ് വിപണിക്ക് ‘
’ അവധിയാണ്.
∙ എസ് ആൻഡ് പി500 സൂചിക 0.69%, നാസ്ഡാക് 0.82%, ഡൗ 0.67% എന്നിങ്ങനെ ഇന്നലെ ഉയർന്നു.
∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 1.20%, ഷാങ്ഹായ് 0.56%, ഹോങ്കോങ് 0.36%, യൂറോപ്പിൽ ഡാക്സ് 1.11%, എഫ്ടിഎസ്ഇ 0.85% എന്നിങ്ങനെ നേട്ടത്തിൽ.
∙ രൂപ ഇന്നലെ ഡോളറിനെതിരെയുള്ളത് ഒരു പൈസ താഴ്ന്ന് 89.23ൽ.
∙ വിദേശ ധനകാര്യ സ്ഥാപനങ്ങൾ (എഫ്ഐഐ) ഇന്നലെ 4,778 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വാങ്ങിച്ചു.
∙ ഇന്ത്യയുടെ സെപ്റ്റംബർപാദ ജിഡിപി കണക്ക് ഇന്ന് പുറത്തുവരും. 7 ശതമാനത്തിൽ കുറയാത്ത വളർച്ചയാണ് പ്രതീക്ഷ.
∙ യുഎസ് ഫെഡ് പലിശനിരക്ക് കുറച്ചേക്കുമെന്ന സൂചനകളെ തുടർന്ന് ഡോളർ ഇൻഡക്സ് 100ന് താഴെയും 10-വർഷ ട്രഷറി യീൽഡ് 4 ശതമാനത്തിനു താഴെയുമെത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

