കൊല്ലം ∙ കരുനാഗപ്പള്ളി, ഹരിപ്പാട്, പുന്നപ്ര ഉൾപ്പെടെയുള്ള റെയിൽവേ സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസന – നവീകരണ പ്രവർത്തനങ്ങൾക്കായി 8.16 കോടിയുടെ ടെൻഡർ വിളിച്ചെന്നു റെയിൽവേ തിരുവനന്തപുരം ഡിവിഷനൽ മാനേജർ അറിയിച്ചതായി കെ.സി.വേണുഗോപാൽ എംപി.
സ്റ്റേഷനുകളുടെ ശോചനീയനാവസ്ഥ കേന്ദ്ര റെയിൽവെ മന്ത്രിയോടു കെ.സി.വേണുഗോപാൽ എംപി ധരിപ്പിച്ചതിനെ തുടർന്നാണു വിവിധ സ്റ്റേഷനുകളുടെ നവീകരണത്തിനായി തുക അനുവദിച്ചത്. വിനിയോഗം സംബന്ധിച്ചു വിശദമായ എസ്റ്റിമേറ്റ് തയാറാക്കിയാണു ടെൻഡർ പുറപ്പെടുവിച്ചത്.
പ്ലാറ്റ്ഫോമിന്റെ ഉയരം കൂട്ടി കോൺക്രീറ്റ് ചെയ്തു ടൈൽ പാകുന്നത്, പ്ലാറ്റ്ഫോം ഷെൽ ബി നീളം കൂട്ടൽ, അംഗപരിമിതർക്കായുള്ള സൗകര്യങ്ങൾ, മറ്റു യാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ ശുചിമുറികൾ, കാത്തിരിപ്പു മുറികൾ എന്നിവയുടെ നിർമാണം, കുടിവെള്ള സൗകര്യം ഒരുക്കൽ, സ്റ്റേഷൻ കെട്ടിട നവീകരണം, യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങൾ ഒരുക്കൽ, സർക്കുലേറ്റിങ് ഏരിയ വിസ്തൃതി കൂട്ടി നവീകരിക്കൽ, പാർക്കിങ് ഏരിയയുടെയും അപ്പ്രോച്ച് റോഡിന്റെയും നിർമാണം, ഇലക്ട്രിഫിക്കേഷൻ സംബന്ധമായ പ്രവർത്തനങ്ങൾ എന്നിങ്ങനെ വിപുലമായ നിർമാണ – നവീകരണ പ്രവർത്തനങ്ങളാണു നടത്തുകയെന്ന് എംപി പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

