ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയുടെ വിവാഹം മാറ്റിവച്ചതിന്റെ കാരണങ്ങൾ സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ, താരത്തിന്റെ അഭിമാനവും സ്വകാര്യതയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പിന്തുണയും ശക്തമാകുന്നു. സ്മൃതി മന്ഥനയുടെയും സംഗീത സംവിധായകൻ പലാശ് മുച്ഛലിന്റെയും വിവാഹം മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ നടക്കേണ്ടിയിരുന്നത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു.
ഇതിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ഥനയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിന്നാലെ വിവാഹം മാറ്റിവച്ചതായി അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ട
പലാശിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്രീനിവാസ് മന്ഥനയും പലാശും പിന്നീട് ആശുപത്രി വിട്ടു.
അതേസമയം, പുതുക്കിയ വിവാഹ തീയതി വെളിപ്പെടുത്തിയിട്ടില്ല.
ഇതിനിടെ, പലാശിന്റേത് എന്ന പേരിൽ ഒരു സ്ത്രീയുമൊത്തുള്ള ചാറ്റ് സ്ക്രീൻഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പരന്നു. മേരി ഡി കോസ്റ്റ എന്ന യുവതിയുമായുള്ള സ്വകാര്യ സംഭാഷണങ്ങളുടെ സ്ക്രീൻഷോട്ടുകളാണ് പ്രചരിച്ചത്.
സ്ക്രീൻഷോട്ടുകൾ വൈറലായെങ്കിലും പലാശ് മുച്ഛലോ സ്മൃതി മന്ഥനയോ പ്രതികരിച്ചിട്ടില്ല. എന്നാൽ, പലാശും ഈ യുവതിയും തമ്മിലെ ബന്ധമാണ് വിവാഹം മാറ്റിവയ്ക്കാനുള്ള യഥാർഥ കാരണമെന്ന തരത്തിൽ സോഷ്യൽ മീഡിയകളിൽ ചർച്ചകൾ തകൃതിയായി.
അതേസമയം, വിഷയത്തിൽ സ്മൃതി മന്ഥനയ്ക്ക് പിന്തുണ ഏറുകയാണ്.
താരവുമായി ബ്രാൻഡ് എൻഡോഴ്സ്മെന്റ് കരാറുള്ള കമ്പനികളും പിന്തുണച്ച് രംഗത്തെത്തി. സോഷ്യൽ മീഡിയയിലെ ചർച്ചകളും കമന്റുകളും അതിരുവിട്ടെന്നും നിയന്ത്രണവും പരിശോധനയും അനിവാര്യമാണെന്നും ചില ബ്രാൻഡുകൾ അഭിപ്രായപ്പെട്ടു.
ഓരോ വ്യക്തിയുടെയും അഭിമാനവും സ്വകാര്യതയും സംരക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്തമാണെന്ന് നെസ്ലെ ഇന്ത്യ വ്യക്തമാക്കി.
നെസ്ലെയ്ക്ക് പുറമേ എസ്ബിഐ, ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ, പിഎൻബി മെറ്റ്ലൈഫ്, റെക്സോന, ഹെർബൽലൈഫ്, വോലിനി പെയിൻ ബാം, ഗൾഫ് ഓയിൽ തുടങ്ങി 20ലേറെ കമ്പനികളുമായി സ്മൃതി മന്ഥനയ്ക്ക് കരാറുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന വനിതാ ക്രിക്കറ്റ് താരവുമാണ് സ്മൃതി.
ഓരോ കരാറിനും ഒന്നരക്കോടി മുതൽ 2 കോടി രൂപവരെയാണ് താരം വാങ്ങുന്നത്.
സോഷ്യൽ മീഡിയ പരിധി കടന്നത് സങ്കടകരമാണെന്നും സ്മൃതിയെ പൂർണമായും പിന്തുണയ്ക്കുന്നതായും മറ്റൊരു ബ്രാൻഡിന്റെ വക്താവ് പറഞ്ഞു. സ്വകാര്യതയിലേക്കുള്ള സോഷ്യൽ മീഡിയയുടെ കടന്നുകയറ്റത്തെ തുടർന്ന്, അക്കൗണ്ടുകൾ തന്നെ പൂട്ടിപ്പോയ താരങ്ങളെക്കുറിച്ചും ചിലർ ഓർമിപ്പിച്ചു.
സൂപ്പർതാരം ആമിർ ഖാൻ 2021ൽ സോഷ്യൽ മീഡിയ ഉപേക്ഷിച്ചിരുന്നു. അഭിഷേക് ബച്ചനും അക്ഷയ് കുമാറും സ്വകാര്യത നഷ്ടപ്പെടുന്നെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ ഇത് X/Smriti Mandhana, X/Sombir Singh എന്നിവയിൽ നിന്ന് എടുത്തിട്ടുള്ളതാണ്.
ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

