പത്തനംതിട്ട ∙ ചുവടൊന്ന് തെറ്റിയാൽ ചെളിവെള്ളത്തിൽ മുങ്ങും.
കരയും കുളവും കുഴിയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. ഇതാണു പത്തനംതിട്ട നഗരത്തിൽ അബാൻ ജംക്ഷനിൽ നിന്നു മുത്തൂറ്റ് ആശുപത്രി ഭാഗത്തേക്കുള്ള റോഡിന്റെ സ്ഥിതി.
രാത്രിയിൽ ഇതിലുമേറെയാണു ബുദ്ധിമുട്ട്. യാത്രക്കാരന്റെ പക്കൽ മൊബെൽ ഫോൺ ഉണ്ടെങ്കിൽ അതിന്റെ വെളിച്ചമാണു രാത്രിയിൽ ഇവിടെ ആകെയുള്ള ഇത്തിരി വെട്ടം.
ചെളിയിൽ ചവിട്ടാതെ മറുകരയെത്താൻ വേണം ശ്വാസം പിടിച്ചുള്ള യാത്ര.
ഇവിടെ മേൽപ്പാലം നിർമാണം ആരംഭിച്ചതു മുതൽ പാതയിൽ ചെറുതല്ലാത്ത ഒരു ഭാഗം ചെളിക്കുളമായി. കാൽനടയാത്രക്കാരുടെ ദുരിതം കണ്ടിട്ടും പരിഹാര നടപടിക്കു ശ്രമമുണ്ടാകുന്നില്ല.
റോഡിലെ വെള്ളക്കെട്ടു മാറ്റാൻ അധികൃതർ നടപടി സ്വീകരിച്ചാൽ പ്രശ്നത്തിനു പരിഹാരമാകും. ഈ വഴിയിലൂടെ ആശുപത്രിയിലേക്ക് എത്തുന്നവർ ഏറെയാണ്.
ഇതിൽ പ്രായമായവരുമുണ്ട്. നഴ്സിങ് കോളജിലേക്കു പോകുന്ന വിദ്യാർഥിനികളും സ്കൂൾ വിദ്യാർഥികളുമെല്ലാം ഉൾപ്പെടെ അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന മട്ടിലാണ് ഉത്തരവാദപ്പെട്ടവർ.
മുത്തൂറ്റ് റോഡ് ഭാഗത്തു വഴിവിളക്കുകൾ ഇല്ലാതായിട്ട് മാസങ്ങളായി. മേൽപ്പാലം നിർമാണത്തിന്റെ ഭാഗമായി വൈദ്യുതി ലൈനുകൾ നീക്കം ചെയ്തിരുന്നു.
ഭൂഗർഭകേബിൾ പകരം സ്ഥാപിച്ചു.
എന്നിട്ടും, വഴിവിളക്ക് തിരികെയെത്തിക്കാൻ നടപടി മാത്രമുണ്ടായില്ല. ഇഴജന്തുക്കളുടെയും തെരുവ് നായകളുടെയും നിരന്തര സാന്നിധ്യമുള്ള ഇവിടെ വെളിച്ചമില്ലാതെയുള്ള രാത്രിയാത്ര ഭീതി നിറഞ്ഞതാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

