തിരുവനന്തപുരം∙ ശംഖുംമുഖത്ത് ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവൽഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. ഡിസംബർ 3 വൈകിട്ട് 4.30 മുതൽ നടക്കുന്ന നേവൽഡേ ഓപ്പറേഷൻ ഡെമോ കാണാനായി ഏകദേശം 50000ത്തിനധികം പേർ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരം നഗരത്തിൽ ഡിസംബർ 3 ഉച്ചയ്ക്ക് 12.00 മണി മുതൽ ചുവടെ പറയുന്ന ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതാണ്.
∙ ചാക്ക, കല്ലുംമൂട്, സ്റ്റേഷൻ കടവ്, വലിയതുറ, കുമരിച്ചന്ത, മാധവപുരം എന്നീ ഭാഗങ്ങളിൽ നിന്നും ശംഖുംമുഖം, വെട്ടുകാട് ഭാഗത്തേക്ക് പാസ് അനുവദിച്ചിട്ടുള്ള വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശനം അനുവദിച്ചിട്ടുളള വാഹനങ്ങളുടെ പാസ് പരിശോധിച്ച് പാർക്കിങ് ലഭ്യത അനുസരിച്ച് മാത്രമേ പ്രവേശനം അനുവദിക്കൂ.
∙ പ്രത്യേക ക്ഷണിതാക്കളുടെയും മാധ്യമങ്ങളുടെയും വാഹനങ്ങൾ പരിപാടി തുടങ്ങുന്നതിന് 1 മണിക്കൂർ മുൻപു വരെ ചാക്ക- ഓൾസെയിൻസ് വഴി ശംഖുമുഖത്ത് എത്തി ആൾക്കാരെ ഇറക്കിയതിന് ശേഷം പാസിലെ ക്യു ആർ കോഡിൽ രേഖപ്പെടുത്തിയിരിക്കുന്ന പാർക്കിങ് സ്ഥലങ്ങളിൽ പാർക്ക് ചെയ്യണം.
അതിനുശേഷം വരുന്ന വാഹനങ്ങൾ ഈഞ്ചക്കൽ- കല്ലുംമ്മൂട്- പൊന്നറപാലം- വലിയതുറ- ആഭ്യന്തര വിമാനത്താവളം വഴിയും പോകണം.
∙ പാസ് അനുവദിക്കപ്പെട്ട കാണികളുടെ വാഹനങ്ങൾ ചാക്ക- ഓൾസെയിൻസ് -ബാലനഗർ റോഡ് വഴിയും ചാക്ക- ഓൾസെയിൻസ് -മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ്-വെട്ടുകാട് വഴിയും പാസിൽ അനുവദിക്കപ്പെട്ട
പാർക്കിങ് സ്ഥലങ്ങളിൽ പാർക്കിങ് ലഭ്യതയ്ക്കനുസരിച്ച് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതും നേവി ഏർപ്പെടുത്തിയിട്ടുളള വാഹനങ്ങളിൽ കണ്ണാന്തുറയിൽ എത്തി പരിപാടി കാണുകയും പരിപാടി കഴിഞ്ഞതിന് ശേഷം നേവി ഏർപ്പെടുത്തിയ വാഹനങ്ങളിൽ പാർക്കിങ് സ്ഥലങ്ങളിൽ എത്തി തിരികെ പോകേണ്ടതുമാണ്.
∙ പാസില്ലാതെ പരിപാടി കാണാൻ വരുന്നവർ വാഹനങ്ങൾ തിരുവനന്തപുരം സിറ്റി പരിധിയിൽ വിവിധ ഭാഗങ്ങളിൽ ക്രമീകരിച്ചിട്ടുള്ള പാർക്കിങ് ഗ്രൗണ്ടുകളിൽ പാർക്കിങ് ലഭ്യതയ്ക്കനുസരിച്ച് പാർക്ക് ചെയ്യേണ്ടതും, പാർക്കിങ് ഗ്രൗണ്ടുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന കെഎസ്ആർടിസി ബസുകളിൽ കയറി വെട്ടുകാട് ഇറങ്ങി നേവൽഡേ ഓപ്പറേഷൻ ഡെമോ കണ്ടതിന് ശേഷം വെട്ടുകാട് ഭാഗത്ത് ക്രമീകരിച്ചിരിക്കുന്ന കെഎസ്ആർടിസി ബസുകളിൽ കയറി അതാത് പാർക്കിങ് ഗ്രൗണ്ടുകളിലേക്ക് തിരികെ പോകേണ്ടതാണ്. ഉച്ചയ്ക്ക് 1 മണി മുതൽ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്നും കെഎസ്ആർടിസി ബസുകൾ നിശ്ചിത ടിക്കറ്റ് ചാർജ് ഈടാക്കി സർവീസ് നടത്തുന്നതാണ്.
പാർക്കിങ് ഗ്രൗണ്ടുകൾ
∙ കൊല്ലം, ആറ്റിങ്ങൽ, പോത്തൻകോട്, ശ്രീകാര്യം ഭാഗങ്ങളിൽ നിന്നും വരുന്നവർ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ടിലും കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് പാർക്കിങ് ഗ്രൗണ്ടിലും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
∙ എംസി റോഡ് വഴി വരുന്നവർ വാഹനങ്ങൾ എംജി കോളജ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യേണ്ടതാണ്. ∙ നെടുമങ്ങാട്, പേരൂർക്കട, ശാസ്തമംഗലം ഭാഗങ്ങളിൽ നിന്നും വരുന്നവർ കവടിയാറിലുള്ള സാൽവേഷൻ ആർമി ഗ്രൗണ്ടിലും, സംസ്കൃത കോളജ്, യൂണിവേഴ്സിറ്റി കോളജ്, യൂണിവേഴ്സിറ്റി ക്യാംപസ്, എൽഎംഎസ് പാർക്കിങ് ഗ്രൗണ്ടുകളിലും പാർക്ക് ചെയ്യേണ്ടതാണ്.
കാട്ടാക്കട, തിരുമല ഭാഗങ്ങളിൽ നിന്നും വരുന്നവർ വാഹനങ്ങൾ പൂജപ്പുര ഗ്രൗണ്ടിലും, വെള്ളയമ്പലത്തുള്ള ജിമ്മി ജോർജ് ഗ്രൗണ്ടിലും, ജലഅതോറിറ്റി പാർക്കിങ് ഗ്രൗണ്ടിലും പാർക്ക് ചെയ്യേണ്ടതാണ്. ∙ പാറശാല, നെയ്യാറ്റിൻകര, പാപ്പനംകോട്, കരമന ഭാഗങ്ങളിൽ നിന്നും വരുന്നവർ കിള്ളിപ്പാലം ബോയ്സ് ഹൈസ്കൂളിലും, ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിലും ഐരാണിമുട്ടത്തുള്ള ഹോമിയോ കോളജ് പാർക്കിങ് ഗ്രൗണ്ടുകളിലും പുത്തരിക്കണ്ടം മൈതാനത്തും വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടതാണ്.
∙ കോവളം, പൂന്തുറ, തിരുവല്ലം, പേട്ട,ചാക്ക,ഈഞ്ചക്കൽ, ഭാഗങ്ങളിൽ നിന്നും വരുന്നവർ ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്രം പാർക്കിങ് ഗ്രൗണ്ടുകളിൽ വാഹനങ്ങൾ ചെയ്യേണ്ടതാണ് പാർക്ക്
∙ വർക്കല, കടയ്കാാവൂർ, പെരുമാതുറ ഭാഗങ്ങളിൽ നിന്നും തീരദേശ റോഡ് വഴി വരുന്നവർ വാഹനങ്ങൾ പുത്തൻതോപ്പ് പള്ളി ഗ്രൗണ്ടിലും, സെന്റ് സേവ്യയേഴ്സ് കോളജ് പാർക്കിങ് ഏരിയയിലും പാർക്ക് ചെയ്യേണ്ടതാണ്.
വിവിധ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്നും വെട്ടുകാട് ഭാഗത്തേക്കുള്ള കെഎസ്ആർടിസി ബസുകളുടെ റൂട്ട്
∙ ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ട്, കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ട് എന്നീ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്നും കാര്യവട്ടം-കഴക്കൂട്ടം ബൈപ്പാസ് ജംക്ഷൻ- കഴക്കൂട്ടം പിഎസ്-മേനംകുളം- ആറാട്ടുവഴി-പള്ളിത്തുറ- സ്റ്റേഷൻ കടവ്- സൗത്ത് തുമ്പ- മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിനു ശേഷം പാർക്കിങ് ഗ്രൗണ്ടുകളിൽ തിരികെ കെഎസ്ആർടിസി ബസുകളിൽ എത്തിക്കുന്നതാണ്.
∙ ഹോമിയോ കോളജ് ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ട്, കിള്ളിപ്പാലം സ്കൂൾ, പുത്തരിക്കണ്ടം എന്നീ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്നും ഹോമിയോ കോളജ്, ആറ്റുകാൽ ക്ഷേത്ര പാർക്കിങ് ഗ്രൗണ്ട്, കിള്ളിപ്പാലം സ്കൂൾ എന്നീ സ്ഥലങ്ങളിൽ നിന്നും കിഴക്കേകോട്ട വഴി സ്റ്റാച്യു- ആശാൻസ്ക്വയർ- പേട്ട- ചാക്ക- ഓൾസെയിൻസ് കോളജ് മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിന് ശേഷം പാർക്കിങ് ഗ്രൗണ്ടുകളിൽ തിരികെ കെഎസ്ആർടിസി ബസുകളിൽ എത്തിക്കുന്നതാണ്.
∙ പൂജപ്പുര ഗ്രൗണ്ട്, വെള്ളയമ്പലം ജല അതോറിറ്റി ഗ്രൗണ്ട്, ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയം, സംസ്കൃത കോളജ്, യൂണിവേഴ്സിറ്റി ഗ്രീൻഫീൽഡ് സ്റ്റേഡിയം ഗ്രൗണ്ട്, കാര്യവട്ടം യൂണിവേഴ്സിറ്റി കോളജ് ഗ്രൗണ്ട് എന്നീ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്നും കാര്യവട്ടം-കഴക്കൂട്ടം ബൈപ്പാസ് ജംക്ഷൻ-കഴക്കൂട്ടം പി.എസ്-മേനംകുളം-ആറാട്ടുവഴി-പള്ളിത്തുറ-സ്റ്റേഷൻകടവ്-സൌത്ത് തുമ്പ-മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴി വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിനു ശേഷം പാർക്കിങ് ഗ്രൗണ്ടുകളിൽ തിരികെ കെഎസ്ആർടിസി ബസുകളിൽ എത്തിക്കുന്നതാണ്. ∙ എംജി കോളജ് പാർക്കിങ് ഗ്രൗണ്ടിൽ നിന്നും കേശവദാസപുരം-വഴി വെട്ടുകാട് പട്ടം-പിഎംജി-പാളയം-ആശാൻ സ്ക്വയർ-പേട്ട-ചാക്ക- ഓൾസെയിൻസ് കോളജ് -മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിനു ശേഷം പാർക്കിങ് ഗ്രൗണ്ടിലേക്ക് തിരികെ കെഎസ്ആർടിസി ബസുകളിൽ എത്തിക്കുന്നതാണ്.
∙ ലുലുമാൾ, ആനയറ വേൾഡ് മാർക്കറ്റ്, കരിക്കകം ക്ഷേത്ര പാർക്കിങ് എന്നീ പാർക്കിങ് ഗ്രൗണ്ടുകളിൽ നിന്നും വെൺപാലവട്ടം-കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ-മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴിയും വെൺപാലവട്ടം-ചാക്ക- ഓൾസെയിൻസ് കോളജ് -മാധവപുരം-വേളി ടൂറിസ്റ്റ് വില്ലേജ് വഴിയും വെട്ടുകാട് ഭാഗത്തേക്കും പരിപാടി കഴിഞ്ഞതിനു ശേഷം പാർക്കിങ് ഗ്രൗണ്ടുകളിൽ തിരികെ കെഎസ്ആർടിസി ബസുകളിൽ എത്തിക്കുന്നതാണ്. ∙ കോളജ് / സ്കൂളുകളിൽ നിന്നും പരിപാടി കാണാനായി വരുന്നവർ മുൻകൂട്ടി ട്രാഫിക് പൊലീസിനെ അറിയിച്ച് പാർക്കിങ് സ്ഥലങ്ങൾ ഉറപ്പ് വരുത്തേണ്ടതാണ്.
∙ വിമാനത്താവളത്തിലേക്കും, റെയിൽവേ സ്റ്റേഷനിലേക്കും യാത്രക്കാർ യഥാസമയം എത്തിച്ചേരുന്നതിനായി ക്രമീകരിക്കേണ്ടതാണ്. ആഭ്യന്തര വിമാനത്താവളത്തിലേക്ക് വരുന്ന യാത്രകൾ പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ലൈ ഓവർ, ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴി വിമാനത്താവളത്തിൽ എത്തിച്ചേരേണ്ടതും സുലൈമാൻ തെരുവ്, വള്ളക്കടവ്, ഈഞ്ചക്കൽ വഴി തിരികെ പോകേണ്ടതാണ്.
∙ രാജ്യാന്തര വിമാനത്താവളത്തിലേക്ക് വരുന്ന വാഹനങ്ങൾ ചാക്ക അനന്തപുരി ആശുപത്രി – സർവീസ് റോഡ് വഴി പോകേണ്ടതാണ്. ∙ പൊതുജനങ്ങൾക്ക് അനുവദിച്ച് പാർക്കിങ് സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാൻ പാടുളളൂ.
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി ഉപയോഗിച്ച് നീക്കം ചെയ്ത് നിയമനടപടി സ്വീകരിക്കുന്നതാണ്. ∙ പരിപാടി വീക്ഷിക്കുന്നതിനായി വരുന്ന പൊതുജനങ്ങൾ സുരക്ഷിതമായി പരിപാടി വീക്ഷിക്കേണ്ടതും പൊലീസിന്റെ നിർദേശങ്ങൾ പാലിക്കേണ്ടതുമാണ്.
ഗതാഗത ക്രമീകരണങ്ങളുടെ വിവരങ്ങൾ അറിയാൻ 9497930055, 04712558731 ഈ നമ്പറുകളിൽ ബന്ധപ്പെടാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

