കോഴിക്കോട്∙ നടക്കാവ് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിലെ നാഷനൽ സർവീസ് സ്കീം വിദ്യാർഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ‘ഭരണഘടന രംഗോലി 2025’ സൃഷ്ടിച്ചു.
400 ചതുരശ്രയടി വലുപ്പത്തിൽ തയാറാക്കിയ രംഗോലിയിൽ ഭരണഘടന ശിൽപി ഡോ. ബി.ആർ.അംബേദ്കറെയും ദേശീയ പതാകയും ഭരണഘടനയും ചിത്രീകരിച്ചു.
ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം നിയമപരമായി നടപ്പാക്കുന്നതും വിവിധ ജാതി മത വർണ വിഭാഗങ്ങളെ ഒന്നിപ്പിക്കുന്നതുമായ മഹത്തായ ഇന്ത്യൻ ഭരണഘടനയെ പ്രതീകവൽകരിക്കാനാണ് വിവിധ വർണങ്ങൾ ചേർത്ത് വലിയ രംഗോലി തന്നെ തയാറാക്കിയതെന്ന് എൻഎസ്എസ് വൊളന്റിയർമാർ പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളായ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി എന്നിവ സമൂഹത്തിൽ കാത്തുസൂക്ഷിക്കാനുള്ള പ്രതിജ്ഞ എടുക്കലും ഭരണഘടന ആമുഖം വായിക്കലും രംഗോലിയുടെ ഭാഗമായി നടന്നു. ജനുവരി 26ന് പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടന അംഗീകരിച്ച ദിവസമായ നവംബർ 26 ദേശീയതലത്തിൽ 2015 മുതലാണ് ഭരണഘടന ദിനമായി ആചരിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

