കാസർകോട് ∙ ചെറുവത്തൂരിൽ പൊലീസ് പൊളിച്ചു നീക്കിയ സമരപ്പന്തൽ വീണ്ടും കെട്ടി സമരക്കാർ. അടിപ്പാത വീതി കൂട്ടി നിർമിക്കണമെന്നാവശ്യപ്പെട്ട് റെയിൽവേ സ്റ്റേഷൻ റോഡിൽ ദേശീയപാതയിൽ കർമസമിതി കെട്ടിയ പന്തലാണ് ബുധനാഴ്ച ഉച്ചയോടെ പൊലീസ് പൊളിച്ചുനീക്കിയത്.
സമരം നടത്തുന്നവർ ഇല്ലാത്ത സമയത്താണ് പൊലീസ് നടപടി. വൈകിട്ടോടെ കർമസമിതി പ്രവർത്തകർ വീണ്ടും പന്തൽ ഉയർത്തി സമരം ശക്തമാക്കി.
15 ദിവസമായി കർമസമിതി ഇവിടെ സമരം നടത്തിവരികയാണ്.
ഡിസംബർ ഒന്നു മുതൽ റിലേ നിരാഹാരം ആരംഭിക്കുമെന്നു കർമസമിതി പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായി നടത്തുന്ന സമരത്തെ പരാജയപ്പെടുത്താനുള്ള ശ്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് കർമസമിതി പ്രവർത്തകർ ആരോപിച്ചു.
വിവരമറിഞ്ഞ് കൂടുതൽ പേർ സംഭവ സ്ഥലത്തെത്തിയതോടെ സംഘർഷാവസ്ഥയായി. ഇതോടെ കൂടുതൽ പൊലീസും സ്ഥലത്തെത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

